ന്യൂഡൽഹി: മഹാരാഷ്ട്രയുടെ കോവിഡ് പ്രതിരോധങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് ട്രോളിലൂടെ മറുപടി നൽകി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്ത് കോവിഡ് മുക്തരാവുന്നവരുടെ എണ്ണം അതിവേഗം ഉയരുകയാണ്. ബൃഹാൻ മുംബൈ കോർപ്പറേഷൻ ധാരാവിയിൽ നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃകയെ ലോകാരോഗ്യ സംഘടന പോലും പ്രകീർത്തിച്ചിട്ടുണ്ട്. പ്രദേശത്തെ രോഗബാധ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
എെൻറ അമ്മക്കും സഹോദരനും കോവിഡ് ബാധിച്ചു. ഇരുവരും രോഗമുക്തി നേടി. മഹാരാഷ്ട്രയിലെ നിരവധി പേർ കോവിഡിൽ നിന്ന് മുക്തി നേടുകയാണ്. ധാരാവിയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. ചിലർ മഹാരാഷ്ട്രയുടെ പ്രതിരോധത്തെ വിമർശിക്കുന്നത് കണ്ടു. എനിക്ക് അവരോട് ഓർമിപ്പിക്കാനുള്ളത് പപ്പടം കഴിച്ച് ആരുടെയും കോവിഡ് മാറിയിട്ടില്ലെന്നതാണെന്നതാണെന്ന് റാവത്ത് പറഞ്ഞു.
കോവിഡ് ശമിപ്പിക്കുന്നതിന് പപ്പടത്തിന് കഴിയുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി അർജുൻ രാം മേഘാവാൽ രംഗത്തെത്തിയിരുന്നു. മേഘാവാലിെൻറ പരാമർശം വ്യാപകമായ വിമർശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഈ സംഭവത്തെ ഓർമിപ്പിച്ചാണ് രാജ്യസഭയിൽ റാവത്തിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.