നോയിഡയിൽ ഷോപ്പിങ് മാളിലെ ഗ്രില്ല് തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: ഷോപ്പിങ്‌ മാളിലെ സീലിങ് ഗ്രിൽ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളിലാണ് അപകടം. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണ് മരിച്ചത്. എസ്‌കലേറ്ററില്‍ കയറാന്‍ പോകുന്നതിനിടെയാണ് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ ഇവരുടെ ദേഹത്തേക്ക് വീണത്.

പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



Tags:    
News Summary - Noida Mall Trip Turns Fatal For 2 After Iron Grille Falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.