നോയിഡ: യു.പിയിലെ നോയിഡയിൽ ഭിന്നശേഷിക്കാരനായ യുവാവിനെയും സഹോദരിയെയും ആൾക്കൂട്ടം കൈയേറ്റം ചെയ്തതായി റിപ്പോർട്ട്. നിസാര പ്രശ്നത്തെ ചൊല്ലി രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് യുവാവും സഹോദരിയും ക്രൂര മർദനത്തിനിരയായത്. വഴക്ക് നിർത്താൻ ഇതിലൊരാളുടെ സഹോദരി ശ്രമിച്ചപ്പോൾ മറ്റെയാളും സുഹൃത്തുക്കളും ചേർന്ന് അവളെയും മർദിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ വസ്ത്രങ്ങൾ കീറിയതായും ശാരീരിക വൈകല്യമുള്ള സഹോദരനെ വടികൊണ്ട് മർദിച്ചതായും പരാതിയിൽ പറയുന്നു. യു.പിയിലെ ഭംഗൽ മാർക്കറ്റ് ഏരിയയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലും സംഘം യുവാവിനെയും സഹോദരിയെയും മർദിക്കുന്നത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.