നോയിഡ: കമ്പനിയുമായി ബന്ധപ്പെട്ട ഹോട്ടലുകളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഓയോക്ക് നിർദേശം നൽകി ഡൽഹി നോയിഡയിലെ ഗൗതം ബുദ്ധ നഗർ പൊലീസ്. ഡൽഹിയോട് ചേർന്നുള്ള ഗൗതം ബുദ്ധ നഗർ ജില്ലയിലെ നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി 365 പ്രോപ്പർട്ടികൾ നിലവിൽ ഓയോ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഓയോ ബ്രാൻഡിനെ അധാർമിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹോട്ടൽ പരിസരത്ത് സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകിയാതായും പൊലീസ് അറിയിച്ചു. ഗേറ്റിന് പുറത്തായി രണ്ട് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. ഇത് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു.
പ്രായപൂർത്തിയാകാത്തവർക്ക് താമസിക്കാൻ മുറി നൽകരുതെന്നും, ഹോട്ടലിലെത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കണമെന്നും പൊലീസ് പറഞ്ഞു. പ്രദേശിക പൊലീസ് സ്റ്റേഷനിലെ നമ്പറുകൾ, ഹെൽപ് ലൈൻ നമ്പർ തുടങ്ങിയവ ഹോട്ടലിൽ ലഭ്യമാക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.