രാഷ്ട്രപതി തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണത്തിന് തുടക്കം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന് തുടക്കമായി. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ജൂൺ 29 വരെ പത്രിക സമർപ്പിക്കാം. ജൂലൈ രണ്ടാണ് പിൻവലിക്കാനുള്ള അവസാന തീയതി.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്.പാർലമെന്‍റിലെ ഇരുസഭകളിലെയും അംഗങ്ങളും നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരി, ന്യൂഡൽഹി എന്നിവിടങ്ങളിലെ തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുമുൾപ്പെടുന്ന ഇലക്ടർ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 

Tags:    
News Summary - Nominations For Presidential Election Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.