ന്യൂഡല്‍ഹി: തണുത്തുവിറച്ച്് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ശനിയാഴ്ച പലയിടങ്ങളി ലും 14 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. രാജ്യതലസ്ഥാനത്ത് ശന ിയാഴ്ച രാവിലെ 2.6 ഡിഗ്രി സെൽഷ്യസ് ആണ് താപനില. അതിശൈത്യത്തോടൊപ്പം വായു മലിനീകര ണവും ഡൽഹിയിൽ രൂക്ഷമായിട്ടുണ്ട്. പഞ്ചാബിലെ അമൃത്സറിൽ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി.
ആഗ്രയിൽ 1.7 ആണ്. ചണ്ഡിഗഢ്, ലുധിയാന, അംബാല, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ അഞ്ചും പത്താന്‍കോട്ട് രണ്ടു ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. 19 ഡിഗ്രി സെൽഷ്യസ് വരെയാണ് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൂടിയ താപനില. അതിശൈത്യത്തോടൊപ്പം മൂടൽമഞ്ഞും കനത്തതോടെ റോഡ്, റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു. കാഴ്ചപ്പരിധി കുറഞ്ഞതോടെ മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകൾ ഒാടുന്നത്. വാഹനങ്ങൾ പരസ്പരം കാണാതെ അപകടമുണ്ടാകുന്നതും വർധിച്ചു.
അംബാല -ചണ്ഡീഗഢ് ൈഹവേയിൽ കാറുകൾ കൂട്ടിയിടിച്ച് ശനിയാഴ്ച ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച ഹരിയാനയിലെ പാനിപത് ൈഹവേയിൽ എട്ടുപേർ മരിച്ചിരുന്നു. വരും ദിവസങ്ങളിലും ശൈത്യം ഇൗ നിലയിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
കഴിഞ്ഞദിവസം കശ്മീരിൽ താപനില മൈനസ് ഏഴു ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. തടാകങ്ങളെല്ലാം മഞ്ഞുറഞ്ഞ നിലയിലാണ്. രാവിലെ പത്തുമണി കഴിഞ്ഞിട്ടും വീടുകളിലെ ടാപ്പുകളിൽ വെള്ളമൊഴുകാത്ത സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.