ശ്രീ​ന​ഗ​ർ: ‘ഞ​ങ്ങ​ൾ​ക്ക്​ പ്ര​ശ്​​ന​ങ്ങ​ൾ നേ​രി​ടാ​നാ​വി​ല്ല; അ​തി​നാ​ൽ നി​ങ്ങ​ൾ​ക്ക്​ വീ​ട്​ ന​ൽ​കാ​നാ ​വി​ല്ല’. ജ​മ്മു​വി​ൽ വാ​ട​ക വീ​ട്​ ക​ണ്ട്​ ഇ​ഷ്​​ട​പ്പെ​ട്ട്​ വീ​ണ്ടും എ​ത്തു​േ​മ്പാ​ൾ എ​ല്ലാ​വ​രും ദീ​പി ​ക സി​ങ്​ ര​ജാ​വ​ത്തി​നോ​ട്​ ഇ​താ​ണ്​ പ​റ​യു​ന്ന​ത്. ക​ഠ്​​വ പെ​ൺ​കു​ട്ടി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്​​ത ്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​തോ​ടെ​യാ​ണ്​ ഇൗ ​അ​ഭി​ഭാ​ഷ​ക​യു​ടെ ജീ​വി​തം കീ​ ഴ്​​മേ​ൽ മ​റി​ഞ്ഞ​ത്.

ദീ​പി​ക​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി ഉ​യ​രു​ക​യും സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്​​തു. ഇ​തേ​തു​ട​ർ​ന്ന്​ അ​ന്ന​ത്തെ ജ​മ്മു-​ക​ശ്​​മീ​ർ മു​ഖ്യ​മ​ന്ത്രി മ​ഹ​ബൂ​ബ മു​ഫ്​​തി​യു​ടെ വാ​ക്കാ​ലു​ള്ള ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ ഗാ​ന്ധി​ന​ഗ​റി​ൽ ദീ​പി​ക​ക്കും ആ​റു വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ​ക്കും സ​ർ​ക്കാ​ർ ക്വാ​ർ​േ​ട്ട​ഴ്​​സി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഇ​വ​രെ കേ​സി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന്​ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ഒ​ഴി​വാ​ക്കി​യ വാ​ർ​ത്ത വ​ന്ന​തോ​ടെ​യാ​ണ്​ വ​സ​തി ഒ​ഴി​യാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്​. പെ​ൺ​കു​ട്ടി​യു​ടെ കേ​സ്​ ദേ​ശീ​യ ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ദീ​പി​ക നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

സം​സ്​​ഥാ​ന​ത്ത്​ ഗ​വ​ർ​ണ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്​. സ​ർ​ക്കാ​ർ താ​മ​സ സൗ​ക​ര്യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തി​​​െൻറ ഉ​ത്ത​ര​വ്​ കാ​ണ​ണ​മെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്. ത​​നി​ക്കും മ​ക​ൾ​ക്കും സു​ര​ക്ഷാ​ ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ്​ ഇ​വി​ടെ താ​മ​സി​ക്കാ​നെ​ത്തി​യ​തെ​ന്ന്​ ദീ​പി​ക പ​റ​ഞ്ഞു.

ഇ​വ​ർ​ക്കും മ​ക​ൾ​ക്കും മൂ​ന്നു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​റ​ച്ചു മു​മ്പ്​ മ​ക​ളു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​നെ മ​റ്റൊ​രു ഡ്യൂ​ട്ടി​ക്ക്​​ നി​യോ​ഗി​ച്ചു. മ​ക​ൾ​ക്ക്​ സു​ര​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Not Able to Rent a House in Jammu, Says Ex Kathua Lawyer Deepika Singh Rajawat -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.