കോൺഗ്രസ് ഏകസിവിൽ കോഡിനെ എതിർക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ്

ഡെറാഡൂൺ: കോൺ​ഗ്രസ് ഏകസിവിൽ കോഡിനെ എതിർക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ. ഏകസിവിൽകോഡ് ബില്ല് ഉത്തരാഖണ്ഡ് സർക്കാർ അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഞങ്ങൾ ഏകസിവിൽ കോഡിന് എതിരല്ല. എന്നാൽ, ഒരാൾക്ക് പോലും ബില്ലിന്റെ ഡ്രാഫ്റ്റ് നൽകിയിട്ടില്ല. പക്ഷേ, അവർക്ക് ഇക്കാര്യത്തിൽ ഉടൻ തന്നെ ചർച്ച വേണം. ഏകസിവിൽ കോഡ്​ വേണമെങ്കിൽ അത് കേന്ദ്രസർക്കാർ കൊണ്ടു വരേണ്ടതായിരുന്നുവെന്നും യശ്പാൽ ആര്യ പ്രതികരിച്ചു.

പ്രതിപക്ഷ എം.എൽ.എമാരുടെ ശബ്ദം ഇല്ലാതാക്കാൻ നിരന്തരമായി ബി.ജെ.പി ശ്രമിക്കുകയാണ്. പ്രതിപക്ഷ എം.എൽ.എമാരെ കേൾക്കാൻ അവർ തയാറാവുന്നില്ല. ചോദ്യോത്തരവേളയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള എം.എൽ.എമാരുടെ അവകാശത്തെ പോലും അവർ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് കൊണ്ടു വരുന്നതിനായി ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി അറിയിച്ചിരുന്നു. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ജനങ്ങൾക്കെല്ലാം തുല്യഅവകാശങ്ങൾ നൽകുന്നതിനായി നിയമസഭയിൽ ഏകസിവിൽകോഡ് കൊണ്ടു വരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഏകസിവിൽകോഡ് കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Tags:    
News Summary - ‘Not against Uniform Civil Code but...': Cong on UCC debut in Uttarakhand assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.