ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരണപട്ടികയിലും ഇടം ലഭിക്കാത്തതോടെ മുൻ മുഖ്യമന്ത്രി ഉമാഭാരതി ഹിമാലയത്തിലേക്ക് പോവുകയാണ്. അവിടെ തപസിരിക്കാനാണ് തീരുമാനം.
സംസ്ഥാന രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ചില ശ്രമങ്ങൾ ഉമാഭാരതി നടത്തിയെങ്കിലും നേതൃത്വം ഗൗനിച്ചില്ല. ദീർഘകാലമായി പാർട്ടി നേതൃത്വവുമായി നിലനിൽക്കുന്ന ഭിന്നതയാണ് തിരിച്ചടിയായത്. പുതിയ സാഹചര്യത്തിൽ ഉമാഭാരതി പറയുന്നതിങ്ങനെ``പിതൃദൈവങ്ങളുടെ മുന്നിൽ പ്രാർഥിച്ചശേഷം ഹിമാലയത്തിലേക്കു പുറപ്പെടും. ബദരീനാഥിലും കേദാർനാഥിലും കുറച്ച് ദിവസം പ്രാർത്ഥനയിരിക്കും. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എല്ലാ ആശംസകളും നേരുന്നു''.
മധ്യപ്രദേശിലെന്നല്ല, സംഘ്പരിവാർ ശക്തികളെ ആവേശം കൊള്ളിച്ച നേതാവാണ് ഉമാഭാരതി. വർഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങളിലൂടെ എന്നും പൊതുസമൂഹത്തിന് വിമർശനത്തിനിരയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചുവെങ്കിലും രാഷ്ട്രീയം ഉേപക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ശിവരാജ് ചൗഹാെൻറ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ നിരന്തരം വിമർശനം ഉന്നയിച്ചത് ബി.ജെ.പിയുടെ അമർഷത്തിനിടയാക്കി. എന്നാൽ, പുതിയ ഹിമാലയ യാത്രപോലും പാർട്ടി നേതൃത്വത്തെ വെട്ടിലാക്കാനുള്ള നീക്കമാണോയെന്ന സംശയമാണ് ബി.ജെ.പി നേതാക്കൾ തന്നെ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.