മുംബൈ: ബോളിവുഡിൽ സ്വജനപക്ഷപാതത്തേക്കാളേറെ വംശീയ വിവേചനമാണുള്ളതെന്ന് നടൻ നവാസുദ്ദീൻ സിദ്ദിഖി. 'സീരിയസ് മെൻ' ചിത്രത്തിലെ സഹനടി ഇന്ദിര തിവാരിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീരിയസ് മെനിന് ശേഷം അവർക്ക് മികച്ച വേഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതാണ് യഥാർഥ വിജയമെന്നും അദ്ദേഹം പറഞ്ഞു. സുധീർ മിശ്രയുടെ സീരിയസ് മെനിലെ അഭിനയത്തിന് സിദ്ദിഖിക്ക് അടുത്തിടെ എമ്മി നാമനിർദേശം നേടിയിരുന്നു.
'സുധീർ സാബിന് സിനിമയെക്കുറിച്ച് അപാരമായ അറിവുണ്ട്. അദ്ദേഹത്തിന്‍റെ ചിന്താപ്രക്രിയ പ്രായോഗികപരമാണ്. അദ്ദേഹം അവളെ നായികയാക്കി, എന്നാൽ എനിക്ക് ഉറപ്പുതരാൻ കഴിയും ഞങ്ങളുടെ സിനിമ വ്യവസായത്തിൽ വളരെയധികം വംശീയത നിറഞ്ഞുനിൽക്കുന്നു. അവളെ വീണ്ടും നായികയാക്കിയാൽ വളരെയധികം സന്തോഷവാനാകും. സുധീർ മിശ്ര അത് ചെയ്യും. പക്ഷേ ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരുടെ കാര്യമോ? ബോളിവുഡിൽ സ്വജനപക്ഷപാതത്തേക്കാൾ ഉപരി, വംശീയത നിറഞ്ഞുനിൽക്കുന്നു' -നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
വംശീയതക്കെതിരെ നിരവധി വർഷങ്ങളോളം പോരാടിയിരുന്നു. ഇരുണ്ട തൊലിനിറമുള്ളവരെ നായികയാക്കുമെന്ന് ഇനിയെങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു. അത് വളരെ പ്രധാനവുമാണ്. ഞാൻ ഒരിക്കലും തൊലിനിറത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. എന്നാൽ അവിടെ ഒരു വിവേചനം നിലനിൽക്കുന്നു. നല്ല സിനിമകളിലൂടെ അവ അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിരവധി വർഷം എന്നെയും തഴഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എന്‍റെ വഴി കണ്ടെത്തി. ഇപ്പോൾ എനിക്ക് പരാതി പറയാൻ കഴിയില്ല. പക്ഷേ നിരവധി മികച്ച അഭിനേതാക്കാൾ ഇത്തരം വിവേചനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു -സിദ്ദിഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.