ന്യൂഡൽഹി: ഡൽഹിയിലെ വടക്കുകിഴക്കൻ കലാപ ഗൂഡാലോചന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റിലായ ജെൻ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വെബ്സീരിസിെൻറ തിരക്കഥ പോലെയെന്ന് ഉമർ ഖാലിദിെൻറ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കുറ്റപത്രത്തെ വെബ്സീരിസിെൻറ തിരക്കഥ പോലെയെന്ന് വിശേഷിപ്പിക്കുകയും പൊലീസിനെ വിമർശിക്കാനായി ഹാരി പോട്ടറിലെ വില്ലൻ േവാൾഡ്മോർട്ടിനെ പരാമർശിക്കുകയും ചെയ്തു. 2020ലെ ഡൽഹി കലാപത്തിലെ ഗൂഡാലോചന കേസിൽ ജയിലിൽ കഴിയുകയാണ് അദ്ദേഹം. കേസിൽ ജാമ്യം തേടിയിരുന്നു.
കുറ്റപത്രം വസ്തുതാപരമല്ലെന്നും അടിസ്ഥാനമില്ലാതെ അതിശയോക്തി കലർത്തി ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥെൻറ ഭാവനയാണ് കുറ്റപത്രമെന്നും ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പയസ് അഡീഷനൽ സെഷൻസ് ജഡഎ്ഡ് അമിതാഭ് റാവത്തിനോട് പറഞ്ഞു.
കുറ്റപത്രത്തിൽ പറയുന്ന മൊഴികളിലെ വൈരുധ്യങ്ങൾ കാണിക്കാനും പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് അസംബന്ധമാണെന്നും കാണിക്കാൻ ഹാരിപോട്ടൻ പരമ്പരയിലെ വില്ലനായ വോൾഡ്മോർട്ടിനെക്കുറിച്ചും അഭിഭാഷകൻ പരാമർശിച്ചു.
'തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥെൻറ ഭാവനയാണ് കുറ്റപത്രം. സാക്ഷികളെ വാങ്ങുകയായിരുന്നു. അേദ്ദഹം ഫാമിലി മാനിെൻറ തിരക്കഥയല്ല തയാറാക്കുന്നത്. ഇതൊരു കുറ്റപത്രമാണ്' -അഭിഭാഷകൻ പറഞ്ഞു.
ഡൽഹിയിൽനിന്നാൽ താൻ തീയിൽ എറിയപ്പെടുമെന്ന് ഖാലിദിന് അറിയാമായിരുന്നു, അതിനാൽ അദ്ദേഹം ഡൽഹിയിൽ തങ്ങിയില്ല എന്ന കുറ്റപത്രത്തിലെ പരാമർശത്തിനെതിരെയും അഭിഭാഷകൻ തുറന്നടിച്ചു. ഖാലിദിെൻറ മനസിെൻറയുള്ളിൽ കയറി ഇരുന്നാൽ മാത്രമേ അത് സാധിക്കുവെന്നായിരുന്നു അഭിഭാഷകെൻറ മറുപടി. ഖാലിദിെൻറ ജാമ്യം പരിഗണിക്കുേമ്പാൾ കുറ്റപത്രത്തിൽ പറയുന്നവയെ ആശ്രയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിറ്റ് ചെയ്ത അമരാവതിയിലെ ഖാലിദിെൻറ പ്രസംഗം ഉപയോഗിച്ചാണ് യു.എ.പി.എ ചുമത്തിയതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇവ രണ്ടു ടി.വി ചാനലുകൾ സംപ്രേക്ഷണം ചെയ്തതിെൻറ അടിസ്ഥാനത്തിലും ബി.ജെ.പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത എഡിറ്റഡ് വിഡിയോയുടെ അടിസ്ഥാനത്തിലുമാണ് െപാലീസ് കേസെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.