നോട്ടും ജി.എസ്​.ടിയും ദുരന്തം -രാഹുൽ

ന്യൂഡൽഹി: ഒരുവർഷം മുമ്പ്​ നരേന്ദ്ര മോദി ​നടപ്പാക്കിയ നോട്ട്​ അസാധുവാക്കൽ ഇന്ത്യക്ക്​ വലിയ ദുരന്തമായി മാറിയെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ജി.എസ്​.ടി ധിറുതിപിടിച്ച്​ നടപ്പാക്കുകകൂടി ചെയ്​തതോടെ സമ്പദ്​വ്യവസ്​ഥ തകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ വിളിച്ച എ.​െഎ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനെത്തിയ രാഹുൽ ഗാന്ധി വാർത്തലേഖകരോട്​ സംസാരിക്കുകയായിരുന്നു.

നോട്ട്​ അസാധുവാക്കൽ, ജി.എസ്​.ടി എന്നിവ വഴി രാജ്യം അനുഭവിക്കുന്ന വേദന പ്രധാനമന്ത്രിക്ക്​ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന്​ രാഹുൽ കൂട്ടിച്ചേർത്തു. ഒന്നിനുപിറകെ ഒന്നായി രണ്ടുപ്രഹരമാണ്​ മോദി നൽകിയത്​. നോട്ട്​ നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിന്​ ആഘോഷം സംഘടിപ്പിക്കുന്ന ബി.ജെ.പി, എന്താണ്​ ആഘോഷിക്കുന്നതെന്ന്​ മനസ്സിലാകുന്നില്ല. നവംബർ എട്ട്​ നമുക്കെല്ലാം ദുഃഖദിനമാണ്​. കോൺഗ്രസ്​ അന്ന്​ ദുഃഖദിനം ആചരിക്കും. 

പരിഷ്​കരണങ്ങൾ പിൻവലിക്കില്ലെന്നും എന്തുവിലകൊടുത്തും അതുമായി മുന്നോട്ടുപോകുമെന്നും കഴിഞ്ഞദിവസം നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന്​ മറുപടിയാണ്​ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ. സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുമെന്നും രാജ്യം നശിക്കാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞിരുന്നു. പങ്കെടുത്തിരുന്നു.
 

Tags:    
News Summary - Note ban a disaster- Rahul Gandhi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.