ന്യൂഡൽഹി: സാമ്പത്തിക പുരോഗതിയെക്കുറിച്ച കേന്ദ്രസർക്കാറിെൻറ അവകാശവാദങ്ങൾ അപ്രസക്തമാക്കി രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ മാന്ദ്യം പിടിമുറുക്കുന്നു. പിന്നോട്ടടിച്ച വളർച്ച വേഗത്തിലാക്കാൻ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന സമ്മർദങ്ങൾക്കിടയിൽ, സർക്കാർ ഉന്നതതലത്തിൽ സ്ഥിതി അവലോകനം ചെയ്യുകയാണ്.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി തിരക്കിട്ടു നടപ്പാക്കിയത് എന്നിവയാണ് കടുത്ത മാന്ദ്യത്തിലേക്ക് നയിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിെൻറ ആദ്യ മൂന്നു മാസം മൊത്ത ആഭ്യന്തര വളർച്ച 7.9ൽനിന്ന് 5.7 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരുന്നു. മാന്ദ്യം സാേങ്കതികമല്ല, യാഥാർഥ്യമാണെന്ന് എസ്.ബി.െഎ റിസർച് പുതിയ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകി. സർക്കാർ പൊതുനിക്ഷേപം വർധിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. മാന്ദ്യത്തെക്കുറിച്ച ഉത്കണ്ഠകൾക്കിടയിൽ ചൊവ്വാഴ്ച ഡൽഹിയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടന്നു. അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രി പെങ്കടുക്കുന്ന യോഗം വിളിക്കും.
നോട്ട് അസാധുവാക്കലും ജി.എസ്.ടിയും വഴി നാലു പ്രധാന പ്രശ്നങ്ങളാണ് ഉയർന്നത്: സാമ്പത്തിക വളർച്ച പിന്നോട്ടടിച്ചു, തൊഴിലവസരം കുറഞ്ഞു, സ്വകാര്യ നിക്ഷേപം വർധിക്കുന്നില്ല, സർക്കാറിന് കൂടുതൽ മുതൽമുടക്ക് നടത്താൻ കഴിയാത്ത സ്ഥിതിയുമായി. അനൗപചാരിക മേഖല, ചെറുകിട വ്യാപാര -വ്യവസായം, കാർഷിക രംഗം എന്നിവയെയും ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെറുകിട മേഖലകളിൽ ഉണ്ടായിരിക്കുന്ന മാന്ദ്യം സാമ്പത്തിക മേഖലയെ ആകെ ബാധിച്ചിരിക്കുകയാണ്. വ്യവസായിക ഉൽപാദനവും കുറഞ്ഞു. പിടിച്ചുനിൽക്കുന്നത് സേവന രംഗം മാത്രമാണ്. കറൻറ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ രണ്ടര ശതമാനമായി വർധിച്ചു.
വളർച്ച ഉണ്ടാകണമെങ്കിൽ സർക്കാർ മുതൽമുടക്ക് കൂട്ടുക മാത്രമാണ് മാർഗമെന്നാണ് എസ്.ബി.െഎ റിസർവ് പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ധനക്കമ്മി കൂടാതെ തരമില്ല. സാമ്പത്തിക ഉത്തേജനമല്ലാതെ വളർച്ചവേഗം വർധിപ്പിക്കാൻ മാർഗമില്ല. മാന്ദ്യം താൽക്കാലിക പ്രതിഭാസമായി കരുതാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.2016 സെപ്റ്റംബർ മുതൽ സമ്പദ്വ്യവസ്ഥ പിന്നോട്ടടിച്ചു തുടങ്ങിയിരുന്നു. അതിനൊപ്പമാണ് ജി.എസ്.ടിയുടെയും നോട്ട് അസാധുവാക്കലിെൻറയും പ്രയാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.