രാഷ്ട്രീയപാര്‍ട്ടികളും കണക്ക് വെക്കണം –കേന്ദ്രം

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ ഇടുന്ന അസാധു നോട്ടുകളുടെ കണക്ക് പരിശോധിക്കില്ളെന്ന ധനമന്ത്രാലയ നിലപാട് വിവാദമുയര്‍ത്തി. ഇതത്തേുടര്‍ന്ന് വിശദീകരണവുമായി ധനമന്ത്രാലയം രംഗത്ത്. രാഷ്ട്രീയപാര്‍ട്ടികളുടെ ആദായനികുതി റിട്ടേണുകള്‍ പരിശോധിക്കപ്പെടില്ളെന്ന റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ളെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപാര്‍ട്ടികളെ ഉപാധികള്‍ക്ക് വിധേയമായി ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാര്യം ആദായനികുതി നിയമത്തിലെ 13-എ വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വരുമാനത്തിന്‍െറ കണക്കുകള്‍ സൂക്ഷിക്കുകയും പരിശോധനാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ നല്‍കുകയും വേണം.
20,000 രൂപക്ക് മുകളിലുള്ള സംഭാവന സംബന്ധിച്ച കണക്ക് സൂക്ഷിച്ചിരിക്കണം.

Tags:    
News Summary - note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.