ന്യൂഡല്‍ഹി: അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ 10 ദിവസങ്ങളില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കാനൊരുങ്ങുന്നു.
ഈ ദിവസങ്ങളില്‍ പുതിയ അക്കൗണ്ടുകളില്‍ നടന്ന നിക്ഷേപങ്ങള്‍, വായ്പ തിരിച്ചടവ്, ഇ-വാലറ്റ് ഇടപാടുകള്‍ തുടങ്ങിയവ പരിശോധിക്കും. നേരിട്ടുള്ള കാഷ് ഇടപാടുകള്‍ക്ക് പുറമെ വാലറ്റുകള്‍ വഴിയുള്ള ഇടപാടുകളും പരിശോധനക്ക് വിധേയമാക്കും. പാന്‍ കാര്‍ഡില്ലാതെ നടത്തിയ 50,000 രൂപയുടെ മുകളിലുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.