കങ്കണ റണാവത്ത്​

കങ്കണ റണാവത്തിൻെറ വീട്​ പൊളിക്കരുതെന്ന്​ ബോംബെ ഹൈകോടതി

മുംബൈ: ബോളിവുഡ്​ നടി കങ്കണ റണാവത്തിൻെറ വീട്​ പൊളിക്കരുതെന്ന് ബോംബെ​ ഹൈകോടതി. വീട്​ പൊളിക്കാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ നൽകിയ നോട്ടീസ്​ ഹൈകോടതി റദ്ദാക്കി.

കങ്കണയുടെ വീട്ടിലെ നിർമാണം ക്രമപ്പെടുത്തണമെന്ന്​ ​ കോടതി നിർദേശിച്ചു. ബി.എം.സി പൊളിച്ച വീടിൻെറ ഭാഗങ്ങൾ കങ്കണക്ക്​ പുനർ നിർമിക്കാം. കെട്ടിടം പൊളിച്ചത്​ കാരണമുണ്ടായ നഷ്​ടം കണക്കാക്കണമെന്നും കോടതി ഉത്തരവിട്ടു.

ബി.എം.സി പൗരാവകാശം ലംഘിച്ചു. വീട്​ പൊളിക്കാർ കോർപ്പറേഷന്​ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ സെപ്​റ്റംബറിലാണ്​ കങ്കണയുടെ വീട്​ പൊളിക്കാൻ ബി.എം.സി ഉത്തരവിട്ടത്​. വീടിൻെറ ഒരു ഭാഗം പൊളിക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ കോടതിയെ സമീപിച്ച്​ കങ്കണ വീട്​ പൊളിക്കാനുള്ള ഉത്തരവിന്​ സ്​റ്റേ വാങ്ങുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.