മുംബൈ: ഒാരോ 65 സെക്കൻഡിലും വിമാനം ഇറങ്ങുകയോ ഉയരുകയോ ചെയ്യുന്ന വിമാനത്താവളമാണ് മുംബൈയിലേത്. എന്നാൽ, ഇവിടെ ഒറ്റ റൺവേയാണുള്ളതെന്നറിയുേമ്പാൾ അമ്പരക്കും. ഒറ്റ റൺവേയുള്ള വിമാനത്താവളങ്ങളിൽ ലോകത്ത് ഏറ്റവും തിരക്കേറിയതെന്ന ‘റെക്കോഡ്’ മുംബൈക്കാണ്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തേയാണ് കഴിഞ്ഞയാഴ്ച ‘മറികടന്നത്’. രാജ്യത്തിെൻറ വാണിജ്യ തലസ്ഥാനവും ജനസാന്ദ്രതയിൽ മുന്നിൽനിൽക്കുന്ന നഗരവുമായ മുംബൈയിലെ എയർപോർട്ടിൽ രണ്ട് റൺവേകൾ ഉെണ്ടങ്കിലും ഒരുസമയം ഒന്നേ പ്രവർത്തിക്കൂ. രണ്ടാമത്തേത് ഇൗ സമയം അറ്റകുറ്റപ്പണിയിലായിരിക്കും. ഇത്തരത്തിലെ ഒരു വിമാനത്താവളം മാത്രമുള്ള ലോകെത്ത ഏക മഹാനഗരമാണ് മുംബൈ എന്നത് ഭരണകർത്താക്കൾക്ക് അപമാനംകൂടിയാണ്.
പ്രതിദിനം വിമാനങ്ങൾ ഇറങ്ങുകയോ പൊങ്ങുകയോ െചയ്യുന്നത് 837 തവണയാണ്. ഇവിടെ വിമാനങ്ങളുടെ വരവും പോക്കും നിയന്ത്രിക്കൽ ഏറെ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ സാമ്പത്തികവർഷം അഞ്ചേകാൽ കോടിേയാളം യാത്രക്കാർ ഇൗ വിമാനത്താവളം ഉപയോഗപ്പെടുത്തിെയന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.