കേരളത്തിന്‍റെ ചുമതലയുള്ള എൻ.എസ്.യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ടു

ന്യൂഡൽഹി: കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു (ഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ധർമപുരത്തിന് സമീപത്തെ ഒരു തടാകത്തിന്‍റെ സമീപത്താണ് മൃതേദഹം കണ്ടെത്തിയത്.

കേരളത്തിന്‍റെ ചുമതലയുള്ള നേതാവാണ് രാജ് സമ്പത്ത്.മേയ് 24 മുതൽ നെയ്യാർഡാമിൽ നടന്ന കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ രാജ് സമ്പത്ത് പങ്കെടുത്തിരുന്നു.


നിരവധി മുറിവുകളടക്കം ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കമോ വ്യക്തി വൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാജ് സമ്പത്തുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിൽ വലിയ പ്രശ്നങ്ങൾ നടന്നിരുന്നു. അതിന്‍റെ വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് വഴിവെച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


രാജ് സമ്പത്തിന്‍റെ വേർപാടിൽ എൻ.എസ്.യു (ഐ) അനുശോചിച്ചു. 'നിങ്ങളുടെ നേതൃത്വം, ദയ, പ്രതിബദ്ധത എന്നിവ എൻ.എസ്.യു കുടുംബം എന്നെന്നും ഓർമിക്കും. സമാധാനമായി വിശ്രമിക്കൂ, സമ്പത്ത്. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ എന്നും നിലനിൽക്കും.'-എൻ.എസ്.യു എക്സിൽ കുറിച്ചു.

Tags:    
News Summary - NSU national secretary in charge of Kerala Rajakumar Sampath was killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.