ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. 1,98,370 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,608 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 230 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
കഴിഞ്ഞദിവസം മാത്രം 8400 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 94,036 പേർക്ക് ഇതുവരെ രോഗം ഭേദമാകുകയും ചെയ്തു. 96988 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 70,000 കടന്നു. 70,013 പേർക്കാണ് ഇതുവരെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 2361പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 76 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പ്രധാന നഗരമായ മുംബൈയിൽ രോഗബാധിതരുടെ എണ്ണം 41,099 ആയി. 1413 പേർക്കാണ് തിങ്കളാഴ്ച മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്. 1319 പേർ മരിക്കുകയും ചെയ്തു.
മഹരാഷ്ട്രക്ക് പുറമെ ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുളളത്. തമിഴ്നാട്ടിൽ 1162 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 23,495 ആയി. 184 പേരാണ് തമിഴ്നാട്ടിൽ ഇതുവരെ മരിച്ചത്. പ്രധാന നഗരമായ ചെന്നൈയിൽ 967 പേർക്ക് തിങ്കളാഴ്ച കോവിഡ് റിപ്പോർട്ട് െചയ്തു. ഇതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 15,770 ആയി.
അഞ്ചാംഘട്ട ലോക്ഡൗണിൽ മിക്ക സംസ്ഥാനങ്ങളും ഇളവുകൾ അനുവദിച്ചിരുന്നു. ഇതോടെ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി രാജ്യത്തിെൻറ പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത കുരുക്കുണ്ടായി.
ലോകരാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇതോടെ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി. യു.എസ്, ബ്രസീൽ, റഷ്യ, യു.കെ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലാണ് ഇന്ത്യയെക്കാൾ കൂടുതൽ കോവിഡ് ബാധിതരുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.