മറീന ബീച്ചിലെത്താൻ അനുയായികളോട് പന്നീർസെൽവം വിഭാഗത്തിന്‍റെ ആഹ്വാനം

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കംകൂട്ടി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും. ജനങ്ങളെ തനിക്കൊപ്പം നിര്‍ത്താനും ശശികലക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്തുമാണ് പ്രതിഷേധ യോഗം ചേരുന്നത്. ജയലളിതയുടെ മുന്‍സെക്രട്ടറി വെങ്കിട്ടരാമന്‍റ നേതൃത്വത്തിലാണ് പുതിയ നീക്കം.

അണ്ണാ സമാധിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിന്‍റെ ഭാഗമായി സോഷ്യല്‍മീഡിയ വഴി യുവാക്കളോട് മറീനബീച്ചിലേക്ക് എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ തനിക്കനുകൂലമായി ഉണ്ടായിട്ടുള്ള പൊതുവികാരം മുതലെടുത്ത് ജെല്ലിക്കെട്ട് സമരത്തിന് സമാനമായൊരു പശ്ചാത്തലം ഒരുക്കാനാണ് പനീര്‍ശെല്‍വം അനുകൂലികളുടെ ശ്രമം

അതേസമയം, ശശികല എം.എൽ.എമാരെ തടവിലാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ചിപുരം കൂവത്തൂരിലെ റിസോർട്ടില്‍ റവന്യൂവകുപ്പും പൊലീസും ചേര്‍ന്ന് പരിശോധന നടത്തി. റെയ്ഡ് വിവരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുമുണ്ടായി. റിസോര്‍ട്ടിനുള്ളില്‍ നിന്നും എ.ഐ.ഡി.എം.കെ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിവരം.

Tags:    
News Summary - O paneerselvam vs sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.