ചെന്നൈ: തിരുച്ചിക്ക് സമീപം ഭക്ഷ്യവസ്തുവെന്ന് കരുതി നാടൻ പടക്കം കടിച്ച് ആറു വയസ്സുകാരൻ മരിച്ചു. തൊട്ടിയം അലക്കരൈ ഗ്രാമത്തിലെ ഭൂപതിയുടെ മകൻ വിഷ്ണുദേവിനാണ് ദാരുണാന്ത്യം. കട്ടിലിന്നടിയിലെ സ്ഫോടകവസ്തുവാണ് കുട്ടി വായിലിട്ട് ചവച്ചരച്ചത്.
സ്ഫോടനത്തിൽ തല ചിന്നിച്ചിതറി തൽക്ഷണം മരിച്ചു. പൊലീസിനെ അറിയിക്കാതെ മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നു. ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ഗംഗാധരൻ, തമിഴരസൻ, മോഹൻരാജ് എന്നിവർ നാടൻ സ്ഫോടക വസ്തു ഉപയോഗിച്ച് കാവേരി നദിയിൽ മീൻപിടിച്ചു.
മത്സ്യവുമായി ഇവർ ബന്ധുവായ ഭൂപതിയുടെ വീട്ടിലെത്തി. ബാക്കി ഉണ്ടായിരുന്ന ഒരു പടക്കമാണ് വീട്ടിൽ സൂക്ഷിച്ചത്. ഗംഗാധരൻ, മോഹൻരാജ്, സ്ഫോടകവസ്തു വിറ്റ ക്വാറി ഉടമ പാപ്പരപട്ടി ശെൽവകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.