ന്യൂഡൽഹി: പശ്ചിമബംഗാളിലെ സർവകലാശാലകളിൽ ‘ഇടക്കാല വൈസ് ചാൻസലർ’ നിയമനത്തിൽ സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങൾ ചാൻസലർ എന്നനിലക്ക് ഗവർണർ സി.വി. ആനന്ദ ബോസിനെതിരാണെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണജനകമാണെന്ന് അഭിഭാഷകൻ.
ചാൻസലർ നടത്തിയ ‘ഇടക്കാല വൈസ്ചാൻസലർ’ നിയമനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സുപ്രീംകോടതിക്ക് അപേക്ഷ നൽകാമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചതെന്നും ചാൻസലർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ ഡി.എസ്. നായിഡു വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗവർണറുടെ നിലപാട് ശരിവെച്ച കൽക്കട്ട ഹൈകോടതി ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇടക്കാല വൈസ് ചാൻസലർമാർ ഭരണതീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ലെന്നും നായിഡു തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.