ഭുവനേശ്വർ: ഒഷീഷയിൽ നിന്നുള്ള തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകളെ 24 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഭാഗമായി വേർപ്പെടുത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ന്യൂഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ കോളജ് അറിയിച്ചു. 40 വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
ഇരട്ടകളുടെ തലച്ചോറും ഹൃദയത്തിൽ നിന്നും തലച്ചോറിലേക്കുള്ള പ്രധാന ധമനികളും വേർപ്പെടുത്താനും ഡോക്ടർമാരുടെ സംഘത്തിന് സാധിച്ചു. ഒഡീഷ കാന്ദമാൽ ജില്ലയിലെ മിലിപാട ഗ്രാമത്തിൽ നിന്നുള്ള രണ്ടര വയസുകാരായ ജാഗ-ബാലിയ ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്കാണ് ആരംഭിച്ചത്.
ജപ്പാനിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരും ശസ്ത്രക്രിയയിൽ പെങ്കടുത്തു. ന്യൂറോസർജറി, കോസ്മറ്റിക് സർജറി, കാർഡിയോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
ജൂൺ 13 നാണ് ജാഗ–ബാലിയ ഇരട്ടകളെ എയിംസിൽ പ്രവേശിപ്പിച്ചത്. നവീൻ പട്നായിക് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ഒരു കോടിരൂപ ചികിത്സക്കായി അനുവദിച്ചിട്ടുണ്ട്. ഇതാദ്യമായാണ് തല ഒട്ടിപ്പിടിച്ച ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ എയിംസിൽ നടക്കുന്നത്.
ലോകത്ത് ഇതുവരെ തലച്ചോർ ഒന്നായ 50 ഇരട്ടകളെയാണ് ഇതിനകം വേർപ്പെടുത്തിയിട്ടുള്ളത്. രണ്ടര കോടി കുട്ടികളിൽ ഒരാൾ എന്ന നിലയിലാണ് തലച്ചോറ് ഒന്നായ സയാമീസ് ഇരട്ടകൾ പിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.