ആന്ധ്രയുമായുള്ള അതിർത്തി തർക്കം; ഒഡീഷ സുപ്രീംകോടതിയിലേക്ക്​

ഭുവനേശ്വർ: ആന്ധ്രപ്രദേശുമായുള്ള അതിർത്തി തർക്കത്തിൽ ഒഡീഷ സുപ്രീംകോടതിയെ സമീപിക്കുന്നു. കൊറാപുത്​ ജില്ലയിലെ കോട്ടിയയിലുള്ള മൂന്ന്​ ഗ്രാമത്തിൽ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ നടത്താനുള്ള ആന്ധ്രപ്രദേശി​െൻറ നീക്കത്തിനെതിരെയാണ്​ ഒഡീഷ പരമോന്നത നീതിപീഠത്തെ സമുപിക്കുന്നത്​.

ആന്ധ്രപ്രദേശ്​ തെരഞ്ഞെടുപ്പ്​ നടത്താനൊരുങ്ങുന്ന പ്രദേശങ്ങൾ തങ്ങളുടേതാണെന്നതാണ്​ ഒഡീഷയുടെ വാദം. ആന്ധ്രപ്രദേശി​െൻറ നടപടി അതിർത്തി തർക്കത്തിലെ സ്​റ്റാറ്റസ്​ കോയു​ടെ ലംഘനമാണെന്ന്​ ഒഡീഷ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട്​ ഒഡീഷ സർക്കാർ സപ്രീംകോടതിയിലെ അഡ്വക്കേറ്റ്​ഓൺ റെക്കോർഡ്​ സിബോ ശങ്കർ മിശ്രയുമായി​(എ.ഒ.ആർ) ബന്ധപ്പെട്ടു. തങ്ങളുടെ ഭൂപ്രദേശമായ കോട്ടിയയിലെ ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ്​ നടത്താനായി ആന്ധ്രപ്രദേശ്​ തെരഞ്ഞെടുപ്പ്​ കമീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്​തുകൊണ്ട്​ സുപ്രീംകോടതിയിൽ റിട്ട്​ സമർപ്പിക്കാൻ നിയമ വകുപ്പ്​ ഡെപ്യൂട്ടി സെക്രട്ടറി ഭഗ്​വാൻ നായിക്​ സിബോ ശങ്കർ മിശ്രയോട്​ ആവശ്യ​പ്പെട്ടിട്ടുണ്ട്​.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പാണ്​ ആന്ധ്രപ്രദേശ്​ താലാഗഞ്ചൈപടാർ, പുതുസിനേരി, ഫഗുൺസെനേരി എന്നീ മൂന്ന്​ ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ്​ നടത്താന തീരുമാനിച്ചത്​. ഈ പ്രദേശങ്ങൾ കോട്ടിയ ഗ്രാമപഞ്ചായത്തി​ലെ തർക്ക പ്രദേശങ്ങളാണ്​.

ഒഡീഷയും ആ​ന്ധ്ര പ്രദേശും തമ്മിൽ ഏറെ കാലമായി നില നിൽക്കുന്ന അതിർത്തി തർക്കമാണ്​ കോട്ടിയയിലേത്​. 21 ആദിവാസി ചേരികൾ ഉൾപ്പെടുന്ന ഇൗ ഭൂപ്രദേശം തങ്ങളുടേതാണെന്നാണ്​ ഇരു സംസ്ഥാനങ്ങളും അവകാശപ്പെടുന്നത്​. 

Tags:    
News Summary - Odisha decides to move SC over border dispute with Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.