ഭുവനേശ്വർ: കടബാധിതനായ പിതാവ് 5000 രൂപയുടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ രണ്ടരവയസുകാരിയെ വിറ്റു. ഒഡീഷയിലെ ജയ്പുർ ജില്ലയിലാണ് സംഭവം.
പരാതിയുമായി കുഞ്ഞിന്‍റെ മുത്തച്ഛൻ രംഗത്തെത്തുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മകൻ രമേശിനെതിരെയും കുഞ്ഞിനെ വാങ്ങിയ ലിതു ജെനക്കെതിരെയുമാണ് പരാതി നൽകിയത്.
ലിതുവിൽനിന്ന് രമേശ് 5000 രൂപയോളം വാങ്ങിയിരുന്നു. തുടർന്ന് സാമ്പത്തിക സ്ഥിതി മോശമായതോടെ രമേശിന് പണം തിരികെ നൽകാൻ സാധിച്ചിരുന്നില്ല. പണത്തിനായി ലിതു നിരവധി തവണ രമേശിന്‍റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പണം നൽകാൻ കഴിയാതെ വന്നതോടെ പകരം കുഞ്ഞിനെ കൈമാറുകയായിരുന്നു.
കുഞ്ഞിനെ ലിതുവിൽനിന്ന് മോചിപ്പിച്ചതായി ജില്ല ശിശു സംരക്ഷണ ഓഫിസർ നിരജ്ഞൻ കർ പറഞ്ഞു. ഭുവനേശ്വറിലാണ് രമേശും ഭാര്യയും ജോലിചെയ്യുന്നത്. മദ്യപിച്ച് വീട്ടിലെത്തി നിരന്തരം വഴക്കുണ്ടാക്കുന്ന വ്യക്തിയാണ് ഇയാൾ. തുടർന്ന് ഭാര്യ മാതാപിതാക്കളുടെ അടുത്തായിരുന്നു താമസം. മകൾ രമേശിനൊപ്പവുമായിരുന്നു.
േലാക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇയാൾ സ്വന്തം ഗ്രാമത്തിലേക്ക് കുഞ്ഞുമായി മടങ്ങിയിരുന്നു. കുട്ടിയെ ലിതുവിന് കൈമാറുേമ്പാൾ ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.