സംബാൽപുർ (ഒഡിഷ): പിഴയിട്ടത് ലോറിക്കായിപ്പോയി... വല്ല ബൈക്കിനോ മറ്റോ ആയിരുന്നെങ്കിൽ അശോക് ജാദവ് ആ വണ്ടി തന്നെ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചേനെ! 86,500 രൂപ എന്ന, മോട്ടോർ വാഹന നിയമപ്രകാരമുള്ള രാജ്യത്തെ ഏറ്റവും വലിയ വ്യ ക്തിഗത പിഴ ശിക്ഷക്ക് വിധേയനാകേണ്ടി വന്നിരിക്കുകയാണ് ഒഡിഷക്കാരനായ ഈ ട്രക്ക് ഡ്രൈവർ.
കഴിഞ്ഞ മൂന്നിന ാണ്, അഞ്ചു വകുപ്പുകളിലായി ഇത്രയും വലിയ തുക ട്രാഫിക് നിയമലംഘനത്തിെൻറ പേരിൽ ഇദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ട ത്. അതേസമയം, അഞ്ചു മണിക്കൂറിലേറെ നേരം അധികൃതരുമായി വിലപേശിയതിനെ തുടർന്ന് പിഴത്തുക 70,000 രൂപയാക്കി കുറച്ചുകിട്ടിയതാണ് പിഴശിക്ഷയിൽ ‘ബംബർ അടിച്ച’ ജാദവിെൻറ ഏക ആശ്വാസം. പിഴയടച്ചതിെൻറ രശീതി കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
അംഗീകാരമില്ലാത്തയാൾക്ക് വണ്ടിയോടിക്കാൻ നൽകിയതിന് 5000 രൂപ, ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപ, 18 ടണ്ണോളം അമിതഭാരം കയറ്റിയതിന് 56,000 രൂപ, നിയമവിരുദ്ധമാംവിധം പുറത്തേക്കു തള്ളിനിൽക്കും വിധം ലോഡ് കയറ്റിയതിന് 20,000 രൂപ, മറ്റു പൊതു നിയമലംഘനത്തിന് 500 രൂപ എന്നിങ്ങനെയാണ് ഇത്രയും വലിയ പിഴത്തുക ചുമത്തിയത് എന്ന് സംബാൽപുർ ട്രാൻസ്പോർട്ട് ഓഫിസർ ലളിത് മോഹൻ ബെഹ്റ അറിയിച്ചു. ഭീമൻ എക്സ്കവേറ്റർ കയറ്റി ഛത്തിസ്ഗഢിലേക്ക് പോവുകയായിരുന്ന നാഗാലാൻഡിലെ സ്വകാര്യ കമ്പനിയുടെ ലോറിക്കാണ് സംബൽപുരിൽ വെച്ച് പണികിട്ടിയത്.
പുതിയ മോട്ടോർ വാഹന നിയമം സെപ്റ്റംബർ ഒന്നുമുതൽ തന്നെ നടപ്പാക്കിയ ചുരുക്കം സംസ്ഥാനങ്ങളിലൊന്നായ ഒഡിഷ, ആദ്യ നാലു ദിവസംകൊണ്ടു തന്നെ 88 ലക്ഷം രൂപ ഈടാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ പിഴത്തുക പിരിച്ചെടുത്ത സംസ്ഥാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവിധ നിയമലംഘനങ്ങൾ നടത്തിയ ഓട്ടോ ഡ്രൈവർക്ക് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ 47,500 രൂപ പിഴയിട്ട സംഭവവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.