എണ്ണവില നേർപകുതിയായി; പെട്രോൾ, ഡീസൽ, ഗ്യാസ്​ വില കുറക്കാതെ കമ്പനികൾ

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യു​ടെ യു​ക്രെ​യ്​​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന്​ വീ​പ്പ​ക്ക്​ 139 ഡോ​ള​റി​ലേ​ക്ക്​ കു​തി​ച്ചു​ക​യ​റി​യ അ​സം​സ്കൃ​ത എ​ണ്ണ​വി​ല നേ​ർ​പ​കു​തി​യോ​ളം താ​ഴ്ന്നി​ട്ടും പെ​ട്രോ​ൾ, ഡീ​സ​ൽ, ഗാ​ർ​ഹി​ക പാ​ച​ക വാ​ത​കം എ​ന്നി​വ​യു​ടെ വി​ല കു​റ​ക്കാ​തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. കൊ​ള്ള​ലാ​ഭം പ​ങ്കി​ടു​ന്ന സ​ർ​ക്കാ​ർ മൗ​ന​ത്തി​ൽ.

ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക വാ​ത​ക​ത്തി​ന്​ വ്യാ​ഴാ​ഴ്ച വി​ല കു​റ​ച്ചു. 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്​ 83.50 രൂ​പ​യാ​ണ്​ കു​റ​ച്ച​ത്. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ ഏ​ഴു ശ​ത​മാ​ന​വും കു​റ​ച്ചു. എ​ന്നാ​ൽ ​പെ​ട്രോ​ൾ, ഡീ​സ​ൽ, ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ ക​നി​വി​ല്ല. വാ​ണി​ജ്യ പാ​ച​ക​വാ​ത​ക​ത്തി​ന്​ മൂ​ന്നു​മാ​സ​മാ​യി വി​ല കു​റ​ക്കു​ന്നു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നി​ന്​ 91.50 രൂ​പ കു​റ​ച്ചു. മേ​യ്​ ഒ​ന്നി​ന്​ 171.50 രൂ​പ​യാ​ണ്​ കു​റ​ച്ച​ത്. മൂ​ന്നു മാ​സം കൊ​ണ്ട്​ ഫ​ല​ത്തി​ൽ 350.50 രൂ​പ​യു​ടെ കു​റ​വു​വ​രു​ത്തി.

ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്​ ഡ​ൽ​ഹി​യി​ൽ വി​ല 1,773 രൂ​പ​യാ​യി. എ​ന്നാ​ൽ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ല 1,103 രൂ​പ​യാ​യി തു​ട​രു​ന്നു. മാ​ർ​ച്ച്​ ഒ​ന്നി​ന്​ 50 രൂ​പ മാ​ത്ര​മാ​ണ്​ കു​റ​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി വി​മാ​ന ഇ​ന്ധ​ന (എ.​ടി.​എ​ഫ്) വി​ല കു​ത്ത​നെ കു​റ​യു​ന്ന​തും വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കി യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്ന​തു​മാ​ണ്​ കാ​ഴ്ച. വ്യാ​ഴാ​ഴ്ച എ.​ടി.​എ​ഫ്​ വി​ല ഏ​ഴു ശ​ത​മാ​നം ക​ണ്ട്​ കു​റ​ച്ച​പ്പോ​ൾ ഡ​ൽ​ഹി​യി​ൽ 6,632.25 രൂ​പ​യു​ടെ മാ​റ്റ​മാ​ണ്​ ഉ​ണ്ടാ​യ​ത്. കി​ലോ ലി​റ്റ​റി​ന്​ പു​തി​യ വി​ല 89,303.09 രൂ​പ. തു​ട​ർ​ച്ച​യാ​യി നാ​ലാം മാ​സ​മാ​ണ്​ കു​റ​ച്ച​ത്. മാ​ർ​ച്ച്​ ഒ​ന്നി​ന്​ നാ​ലും ഏ​പ്രി​ൽ ഒ​ന്നി​ന്​ 8.7ഉം ​മേ​യ്​ ഒ​ന്നി​ന്​ 2.45ഉം ​ശ​ത​മാ​നം കു​റ​ച്ചി​രു​ന്നു. നാ​ലു മാ​സം കൊ​ണ്ട്​ ഒ​രു കി​ലോ​ലി​റ്റ​റി​​ന്മേ​ൽ കു​റ​ച്ച​ത്​ 23,051.68 രൂ​പ.

റ​ഷ്യ-​യു​ക്രെ​യ്​​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ വീ​പ്പ​ക്ക്​ 139 ഡോ​ള​റി​ൽ എ​ത്തി​യ അ​സം​സ്കൃ​ത എ​ണ്ണ വി​ല ഇ​പ്പോ​ൾ നേ​ർ പ​കു​തി​യോ​ള (73 ഡോ​ള​ർ)​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ 14 മാ​സ​മാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ളി​ൽ ഒ​രു മാ​റ്റ​വു​മി​ല്ല. ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന്​ 96.72 രൂ​പ; ഡീ​സ​ലി​ന്​ 89.62 രൂ​പ. 2022 ഏ​പ്രി​ൽ ആ​റി​നു ശേ​ഷം വി​ല കു​റ​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ്​ 22ന്​ ​സ​ർ​ക്കാ​ർ എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി ഇ​ള​വു ചെ​യ്തി​രു​ന്നു.

Tags:    
News Summary - Oil prices have halved; Companies without reducing petrol, diesel and gas prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.