കൊൽക്കത്ത: പച്ഛിമബംഗാൾ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആളുമാറി പുഷ്പാർച്ചന നടത്തിയതിനെ തുടർന്ന് വിവാദത്തിൽ. ബംഗാളിലെ ബാങ്കുര ജില്ലാ സന്ദർശന വേളയിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനായാണ് അമിത ഷാ എത്തിയത്. ഗോത്രവർഗ വോട്ടുകളെ സ്വാധീനിക്കുന്നതിനാണ് ഷാ ബാങ്കുരയിലെത്തിയത്.
ആദിവാസി ആധിപത്യമുള്ള ബംഗാളിലെ ജംഗൽമഹൽ പ്രദേശത്തിെൻറ ഭാഗമാണ് ജില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോൾ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവായ ബിർസാമുണ്ടയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു ഷായുടെ ആദ്യ പരിപാടി. പരിപാടിക്കായി വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. അവസാന നിമിഷമാണ് ഗോത്ര നേതാക്കൾ പ്രതിമ ബിർസാമുണ്ടെയുടേതല്ലെന്ന് ബിജെപിയെ അറിയിച്ചത്. ആദിവാസികൾ സ്ഥാപിച്ച വേട്ടക്കാരെൻറ പ്രതിമയായിരുന്നു ഷാ പുഷ്പാർച്ചനക്കായി തെരഞ്ഞെടുത്തത്. തുടർന്ന് മുണ്ടെയുടെ ഒരു ചിത്രം എത്തിച്ച് വേട്ടക്കാരെൻറ പ്രതിമക്ക് ചുവട്ടിൽവച്ച് അതിൽ അമിത് ഷാ പുഷ്പാർച്ചന നടത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ തൃണമൂൽ ബി.ജെ.പിയെ പരിഹസിച്ച് രംഗത്തെത്തി. ബി.ജെ.പിയെ 'ബോഹിരാഗറ്റോ'(പുറത്തുനിന്നുള്ളവർ) എന്നാണ് തൃണമൂൽ വിശേഷിപ്പിച്ചത്.'അമിത് ഷാ ബംഗാളിെൻറ സംസ്കാരത്തെക്കുറിച്ച് അജ്ഞനാണ്. അദ്ദേഹം ഭഗവാൻ ബിർസാ മുണ്ടയെ അപമാനിക്കുകയും അദ്ദേഹത്തിെൻറ ചിത്രം മറ്റൊരാളുടെ കാൽക്കൽ വയ്ക്കുകയും ചെയ്തു. അദ്ദേഹം എപ്പോഴെങ്കിലും ബംഗാളിനെ ബഹുമാനിക്കുമോ?' -പാർട്ടി ട്വീറ്റ് ചെയ്തു.
പുഷ്പാർച്ചനക്കുശേഷം അമിത ഷായും ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ ഇതിഹാസ ഗോത്ര നേതാവ് ഭഗവാൻ ബിർസ മുണ്ടാജിക്ക് പുഷ്പാർച്ചന നടത്തി. ബിർസ മുണ്ടാജിയുടെ ജീവിതം നമ്മുടെ ആദിവാസി സഹോദരിമാരുടെയും സഹോദരങ്ങളുടെയും അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. അദ്ദേഹത്തിെൻറ ധൈര്യവും പോരാട്ടങ്ങളും ത്യാഗങ്ങളും പ്രചോദനകരമാണ്'എന്നായിരുന്നു ട്വീറ്റ്.
സംഭവത്തിൽ ഗോത്ര നേതാക്കളുടെ സംഘടനയായ 'ഭാരത് ജകത് മാജി പർഗാന മഹൽ' നടുക്കം രേഖപ്പെടുത്തി. ബി.ജെ.പി ബിർസാമുണ്ടയെ അപമാനിക്കുകയായിരുന്നെന്ന് ഇവർ പറഞ്ഞു. പിന്നീട് പ്രാദേശിക ആദിവാസി സമൂഹത്തിൽ നിന്നുള്ളവർ പ്രതിമയ്ക്ക് ചുറ്റും ഗംഗാ വെള്ളം തളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.