representative image

പാചകത്തിനിടെ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ച്​ അയൽവാസി മരിച്ചു, ഏഴുപേർക്ക്​ പരിക്ക്​

പൂനെ: ഫ്ലാറ്റിലെ അടുക്കളയിൽ പാചകത്തിനിടെ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ച്​ ഒരാൾ മരിക്കുകയും ഏ​ഴു​േപർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സ്​ഫോടനത്തി​െൻറ ആഘാതത്തിൽ ചുവരിടിഞ്ഞ്​ വീണാണ്​ തൊട്ടടുത്ത അപ്പാർട്ട്​മെൻറിലെ ധ്യാനേശ്വർ തെംകർ മരിച്ചത്​. 80 ശതമാനം പൊള്ളലേറ്റ വീട്ടമ്മ അർച്ചന സർവാഡിനെ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ്​ സംഭവം. ഞായറാഴ്ച രാവിലെ 7.30 ഓടെ അർച്ചന ഗ്യാസ് സ്റ്റൗ ഓണാക്കിയപ്പോൾ വൻശബ്​ദത്തോ​ടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവീടുകളെയും വേർത്തിരിക്കുന്ന ചുവർ ഇടിഞ്ഞ്​ അടുത്ത വീട്ടിലെ ധ്യാനേശ്വർ തെംകറി​െൻറ ദേഹത്തേക്ക്​ വീ​ണാണ്​ ദാരുണാന്ത്യം സംഭവിച്ചത്​. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. എട്ടുവയസ്സുള്ള മകൾക്കും പരിക്കേറ്റു. അർച്ചനയുടെ കുടുംബത്തിലെ അഞ്ചുപേർക്കാണ്​ പരിക്കേറ്റത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.