ലഖ്നോ: ലഖ്നോ ലുലുമാളിൽ അനധികൃതമായി നമസ്കരിച്ചെന്ന കേസിൽ ഉത്തർപ്രദേശ് പൊലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി. ലഖ്നോവിലെ ചൗപദിയ സ്വദേശി മുഹമ്മദ് ആദിലാണ് പിടിയിലായത്.
മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ അറസ്റ്റിലായവരിൽ മാൾ ജീവനക്കാർ ആരുമില്ല.ജൂലൈ 13നാണ് പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്കരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇതിനു പിറകെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തി. സമാധാനാന്തരീക്ഷം മലിനമാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം തദ്ദേശ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.