ന്യൂഡൽഹി: എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഒറ്റ വോട്ടർപട്ടിക തയാറാക്കാനുള്ള ശിപാർശ സമർപ്പിച്ച് പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി. തീരുമാനം നടപ്പിലായാൽ എല്ലാ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർപട്ടികയാവും ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട നിർദേശം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യും.
ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിക്കാനുള്ള ബിൽ പാർലമെന്‍റ് പാസാക്കിയിരുന്നു. തുടർ നടപടിയുടെ ഭാഗമായാണ് ഒറ്റ വോട്ടർപട്ടിക നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. നിലവിൽ ദേശീയ തെരഞ്ഞെടുപ്പ് കമീഷനാണ് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടർപട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
എന്നാൽ, ഈ രീതി മാറ്റി ഒറ്റ വോട്ടർപട്ടിക തയാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും നടത്താനാണ് സർക്കാർ നീക്കം. ഇതിന് മുന്നോടിയായി ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായിട്ടാവും ചർച്ച നടത്തുക. ഒറ്റ വോട്ടർപട്ടിക വരുന്നതോടെ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യമാണോ കേന്ദ്രസർക്കാർ മുന്നിൽകാണുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.