സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധി

ഗാങ്‌ടോക്: സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് 12 മാസത്തെ പ്രസവാവധിയും പുരുഷൻമാർക്ക് ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് ടമാങ്. കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതുവഴി ജീവനക്കാര്‍ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച് ജോലി ചെയ്യുന്ന സ്ത്രീക്ക് ആറ് മാസം അല്ലെങ്കിൽ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്. കഴിഞ്ഞ മേയില്‍ പ്രസവാവധി ആറു മാസത്തില്‍ നിന്ന് ഒമ്പതു മാസമായി വർധിപ്പിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ അഭിപ്രായപ്പെട്ടിരുന്നു.

സിക്കിമിന്റെയും അവിടത്തെ ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകിയവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നും ടമാങ് വ്യക്തമാക്കി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - One year maternity leave for government employees in Sikkim; Sikkim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.