ഭോപാൽ: തെരഞ്ഞെടുപ്പിന് പിന്നാലെ കർഷകരെ കണ്ണീരിലാഴ്ത്തി ഉള്ളിവില വീണ്ടും കൂപ്പു കത്തി. കഴിഞ്ഞദിവസങ്ങളിൽ കിലോക്ക് ഒരു രൂപക്ക് മുകളിലായിരുന്ന വില ഞായറാഴ്ചയോടെ 50 പൈസയായി കുറഞ്ഞു. മൊത്തം കാർഷിക വിളകൾക്ക് തുച്ചമായ പ്രതിഫലമാണ് ലഭിക്കുന്നതെങ്കിലും ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വില ദയനീയമായി കുറയുകയാണ്. വെളുത്തുള്ളിക്ക് കിലോക്ക് രണ്ടുരൂപയാണ് വില.
വിളവെടുപ്പ് സീസണായതിനാൽ പച്ചക്കറികൾ ഒരുമിച്ച് വിപണിയിലെത്തിയതാണ് വിലകുറയാൻ കാരണമായി പറയുന്നത്. മധ്യപ്രദേശിലെ നീമച്ചിനടുത്തുള്ള മാൽവ മേഖലയിലാണ് പ്രധാനമായും ഉള്ളി കൃഷിയുള്ളത്. കൃഷിയിറക്കാനായി ചെലവിട്ട പണംപോലും തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കർഷകർ വിളകൾ നശിപ്പിക്കുകയും കാലികൾക്ക് തീറ്റയായി നൽകുകയുമാണ്.
നീമച്ചിലെ ചന്തയിൽ ദിനംപ്രതി ഏകദേശം 10,000 ചാക്ക് ഉള്ളിയും വെളുത്തുള്ളിയും എത്തുന്നുണ്ടെന്നാണ് കണക്ക്. തിങ്കളാഴ്ച ഉള്ളിയും വെളുത്തുള്ളിയും കയറ്റിയ നിവധി ലോറികളും ട്രാക്ടറുകളും റോഡിലിറങ്ങിയതിനാൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.