ചെന്നൈ: വിദേശ രാജ്യങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി തുടങ്ങിയതോടെ തമിഴ്നാട്ടിൽ ഉള്ളിവില കുറയുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലും ആഭ്യന്തര വിളവെടുപ്പ് ആരംഭിച്ചിട്ടുമുണ്ട്. തിങ്കളാഴ്ച രാവിലെ ഇൗജിപ്തിൽനിന്ന് തിരുച്ചി ഉൾപ്പെടെ വിവിധ നഗരങ്ങളിലെ മൊത്ത വിപണികളിലേക്ക് ടൺക്കണക്കിന് സവാളയാണ് എത്തിയത്.
നാസിക്കിൽനിന്നും ഉള്ളി ലോഡുകളെത്തി. തിരുച്ചിയിൽ ഉള്ളി മൊത്തവില കിലോക്ക് 100 രൂപയായി കുറഞ്ഞു. വില കുറയുന്നതിനാൽ ചന്തകളിൽ വ്യാപാരം കുറഞ്ഞിട്ടുമുണ്ട്. കിലോക്ക് 20 രൂപ മുതൽ 30 രൂപ വരെ ഒറ്റയടിക്ക് കുറഞ്ഞതോടെ ചെറുകിട വ്യാപാരികൾ ഉള്ളി വാങ്ങാൻ മടിക്കുകയാണ്. വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിപണിയിലെ സൂചന.
ഒരുഘട്ടത്തിൽ 200 രൂപ കടന്ന സവാളയുടെ വില നിലവിൽ 150 രൂപയിലും ചെറിയ ഉള്ളിയുടേത് 160 രൂപയിലുമെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ വിളവെടുപ്പ് ആരംഭിച്ചതോടെ ഉള്ളിവില പടിപടിയായി കുറയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി തിങ്കളാഴ്ച കോയമ്പത്തുരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.