22 ലക്ഷം വില വരുന്ന ഉള്ളി കൊള്ളയടിച്ചു

ശിവപുരി: ഉള്ളിവില കുതിക്കുന്നതിനിടെ 22 ലക്ഷം രൂപയുടെ ഉള്ളി കയറ്റിയ ട്രക്ക്​ തട്ടിയെടുത്തു. ഈ മാസം 11ന്​ മഹാരാഷ് ​ട്രയിലെ നാസിക്കിൽനിന്ന്​ ഉത്തർപ്രദേശിലെ ഗോരഖ്​പുരിലേക്ക്​ 40 ടൺ ഉള്ളി കയറ്റിപ്പോയ ട്രക്കിലാണ്​ കൊള്ള നടന ്നത്​.

ഉള്ളി തട്ടിയെടുത്തശേഷം വാഹനം ഉപേക്ഷിക്കുകയായിരുന്നുവെന്ന്​ നാസിക്കിലെ​ ഉള്ളി മൊത്തവ്യാപാരി പ്രേം ചന്ദ്​ ശുക്ല യു.പി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. യു.പിയിലെ തെണ്ടു പൊലീസ്​സ്​റ്റേഷൻ പരിധിയിൽ ട്രക്ക്​ കണ്ടെത്തിയെങ്കിലും അതിൽ ഉള്ളി ഉണ്ടായിരുന്നില്ലെന്ന്​ പൊലീസ്​ സൂപ്രണ്ട്​ രാ​േജഷ്​ സിങ്​ പറഞ്ഞു.

Tags:    
News Summary - onion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.