മുംബൈ: ഒന്നാം ഭാര്യക്ക് മാത്രമാണ് ഭർത്താവിന് ലഭിച്ച നഷ്ടപരിഹാര തുകയിൽ അവകാശമെന്ന് ബോംബെ ഹൈകോടതിയുടെ . എന്നാൽ, രണ്ട് ഭാര്യമാരിലുമുണ്ടായ കുട്ടികൾക്ക് സ്വത്തിൽ അവകാശമുണ്ടാവുമെന്നും ബോംബെ ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.ജെ കാത്വാല, മാധവ് ജാംദാർ എന്നിവരുടതോണ് നിരീക്ഷണം.
മഹാരാഷ്ട്ര റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഹടാൻകറിെൻറ രണ്ടാം ഭാര്യ സമർപ്പിച്ച ഹരജിയിലാണ് കോടതി പരാമർശം. കോവിഡ് ബാധിച്ച് മെയ് 30ന് സുരേഷ് ഹടാൻകർ അന്തരിച്ചിരുന്നു. തുടർന്നാണ് നഷ്ടപരിഹാരമായി ലഭിക്കുന്ന പണത്തിൽ അവകാശവാദമുന്നയിച്ച് ഭാര്യ കോടതിയെ സമീപിച്ചത്.
മുംബൈയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പൊലീസുകാർക്ക് 65 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇത് തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹടാൻകറിെൻറ രണ്ടാം ഭാര്യ കോടതിയെ സമീപിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ച് പൊലീസുകാരെൻറ കുടുംബാംഗങ്ങൾക്ക് പണം കൈമാറാമെന്നായിരുന്നു കേസിൽ മഹാരാഷ്ട്ര സർക്കാറിെൻറ നിലപാട്.
തുടർന്ന് കേസ് പരിഗണിച്ച കോടതി രണ്ടാം ഭാര്യക്ക് പണത്തിൽ അവകാശമില്ലെങ്കിലും മകൾക്ക് അതിൽ അവകാശമുണ്ടെന്ന് വിധിക്കുകയായിരുന്നു. പൊലീസുകാരെൻറ ആദ്യ ഭാര്യയും മകളും വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളുടെ ഭാഗമായിരുന്നു. ഹടാൻകറിന് രണ്ടാമതൊരു ഭാര്യ കൂടി ഉള്ള വിവരം തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.