ന്യൂഡൽഹി: ആസിയാൻ അടക്കം ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾകൊണ്ട് കയറ്റ ുമതി വർധിക്കുന്നില്ലെന്ന് സാമ്പത്തിക സർവേ. സർവേയിൽ പരിശോധിച്ച 14ൽ എട്ടു കരാറുക ൾ കൊണ്ടുമാത്രമാണ് എന്തെങ്കിലും ഗുണമുണ്ടായത്. സാഫ്ത, ബിംസ്ടെക്, തായ്ലൻഡ്, ശ്രീല ങ്ക എന്നിവയുമായി ഒപ്പുവെച്ച കരാറുകൾ ഒരു പ്രതിഫലനവും ഉണ്ടാക്കിയില്ല. നേപ്പാൾ, സിം ഗപ്പൂർ, ചിലി എന്നിവയുമായി ഒപ്പുവെച്ചത് ചില ഗുണവശങ്ങൾ ഉണ്ടാക്കി -സർവേ പറഞ്ഞു. കൊറിയ, ഭൂട്ടാൻ, അഫ്ഗാനിസ്താൻ, മലേഷ്യ ജപ്പാൻ, ആസിയാൻ കരാറുകളും ഇന്ത്യക്ക് ഗുണം ചെയ്തില്ല.
അവശ്യസാധന നിയമം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ നിയമം തുടങ്ങി ‘കാലഹരണപ്പെട്ട’ നിയമങ്ങൾ പിൻവലിക്കണമെന്ന് സാമ്പത്തിക സർവേ. വില നിയന്ത്രിക്കുകയല്ല, ഉപദ്രവമുണ്ടാക്കുകയാണ് ഈ നിയമങ്ങളെന്ന് സർവേ വിലയിരുത്തി. നല്ലൊരു ഭക്ഷ്യധാന്യ നയം രാജ്യത്തിനു വേണം. സംഭരണമെന്നതിനെക്കാൾ വിതരണത്തിലാണ് ശ്രദ്ധവേണ്ടത്.
അവശ്യസാധന നിയമപ്രകാരം കഴിഞ്ഞ വർഷം നടന്നത് 76,000 റെയ്ഡുകളാണ്. എന്നാൽ, ശിക്ഷിക്കപ്പെടുന്നവർ വളരെ കുറവ്. വില നിയന്ത്രിക്കുന്നതിൽ നിയമം ഉപകാരപ്പെടുന്നുമില്ല.
പണിതീർന്ന ഫ്ലാറ്റുകൾ വിൽക്കാൻ കഴിയാതെ അടച്ചിട്ടിരിക്കുന്ന സാഹചര്യം മുൻനിർത്തി, വിലകുറച്ചു വിൽക്കാൻ റിയൽ എസ്റ്റേറ്റ് ഉടമകൾ തയാറാകണം. ധനകാര്യ സ്ഥാപന കുടിശ്ശിക ഒഴിവാക്കാനും ഇതുവഴി സാധിക്കും. പാർപ്പിടത്തിൽ നിക്ഷേപിക്കുന്നതു കുറഞ്ഞിരിക്കുന്നു. ഈ രംഗത്ത് വളർച്ച മാന്ദ്യമുണ്ട്. 2018ലെ കണക്കുപ്രകാരം എട്ടു നഗരങ്ങളിലായി 7.77 ലക്ഷം കോടി രൂപയുടെ 10 ലക്ഷത്തോളം ഫ്ലാറ്റുകളാണ് പണിത് അടച്ചിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.