ഹൈദരാബാദ്: തെലങ്കാനയിൽ കോടികൾ വാഗ്ദാനംചെയ്ത് ടി.ആർ.എസ് എം.എൽ.എമാരെ ബി.ജെ.പിയിൽ എത്തിക്കാൻ ‘ഓപറേഷന് താമര’ എന്ന പേരിൽ പദ്ധതിയിട്ടെന്ന കേസ് സി.ബി.ഐക്ക്. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന തെലങ്കാന ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെച്ചു. കേസിലെ പ്രതികളും ബി.ജെ.പി സംസ്ഥാന കമ്മിറ്റിയും നല്കിയ ഹരജിയിലാണ് തെലങ്കാന ഹൈകോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐക്ക് കൈമാറി വിധി പുറപ്പെടുവിച്ചത്.
തെലങ്കാന പൊലീസിന്റെ എസ്.ഐ.ടി അന്വേഷണവും ഹൈകോടതി റദ്ദാക്കിയിരുന്നു. തെലങ്കാന ഭരണകക്ഷിയായ ടി.ആർ.എസിന്റെ എം.എൽ.എമാരെ കോടികൾ വാഗ്ദാനംചെയ്ത് ബി.ജെ.പിയിൽ എത്തിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. ബി.ജെ.പിയുടെ സംഘടനാച്ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരളത്തിലെ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം പ്രതികളാണ്. നാല് ടി.ആർ.എസ് എം.എൽ.എമാരെ ബി.ജെ.പിയിൽ എത്തിക്കുന്നതിന് 250 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. ഈ പണവുമായി ഇടനിലക്കാരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.