കാർഷിക നിയമത്തിനെതിരെ പ്രതിപക്ഷം നുണകളും കിംവദന്തികളും പ്രചരിപ്പിക്കുന്നുവെന്ന്​ നരേന്ദ്രമോദി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷം നുണകളും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. അടിസ്​ഥാന താങ്ങുവിലയും മണ്ഡികളും ഇല്ലാതാകില്ല. കാർഷിക നിയമം നടപ്പാക്കിയാൽ സ്വകാര്യ കമ്പനികൾ കുറഞ്ഞ വിലക്ക്​ കർഷകരുടെ വിളകൾ വാങ്ങുമെന്നും സ്​ഥലം ഏറ്റെടുക്കു​െമന്നും പ്രതിപക്ഷം പ്രചരിപ്പിക്കുകയാണെന്നും അതെല്ലാം നുണയാണെന്നും മോദി പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഒരു മാസം പിന്നിടു​േമ്പാഴാണ്​ മോദിയുടെ പ്രതികരണം. ആറുസംസ്​ഥാനങ്ങളിലെ തെരഞ്ഞെടുത്ത കർഷകരുമായി സംവദിക്കുകയായിരുന്നു മോദി.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അടുത്ത ഗഡുവായി ​18,000 കോടി രൂപ പ്രഖ്യാപിച്ചു. ഒമ്പതുകോടി കർഷകർക്ക്​ ബാങ്ക്​ അക്കൗണ്ടുവഴി സഹായധനം ലഭിക്കും. രാഷ്​ട്രീയ വൈരാഗ്യത്തോടെ ബംഗാൾ സർക്കാർ കർഷകർക്ക്​ അവകാശപ്പെട്ട സഹായങ്ങൾ നിരസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിസാൻ ക്രഡിറ്റ്​ കാർഡിന്‍റെ ഗുണങ്ങ​െളക്കുറിച്ച്​ പ്രചരിപ്പിക്കണമെന്ന്​ കർഷകരോട്​ പ്രധാനമന്ത്രി അഭ്യർഥിച്ചു. കിസാൻ ക്രഡിറ്റ്​ കാർഡ്​ വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്​പകൾ എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ഒരുമാസമായി തുടരുന്ന കർഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്‍റെ നടപടിയുടെ ഭാഗമായാണ്​ മോദി നേരിട്ടിറങ്ങുന്നത്​. മോദിയുടെ പ്രസംഗം കൂടുതൽ പേരിലേക്കെത്തിക്കാൻ ബി.ജെ.പി പ്രവർത്തകർ നീക്കങ്ങൾ നടത്തിയിരുന്നു. വലിയ സ്​ക്രീനുകളിൽ പ്രസംഗം കാണിക്കാനും കേന്ദ്രം അച്ചടിച്ച്​ നൽകിയ ലഘുലേഖ വിതരണം ചെയ്യാനുമുള്ള നെ​ട്ടോട്ടത്തിലായിരുന്നു പ്രവർത്തകർ. കാർഷിക നിയമം പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കില്ലെന്ന സൂചനയാണ്​ ഇതിലൂടെ നൽകുന്നത്​. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന നിലപാടിലാണ്​ കർഷകർ.

Tags:    
News Summary - Oppn spreading lies about new farm laws PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.