പാട്ന: ബി.ജെ.പിയുമായി അടുക്കുന്നുവെന്ന ആരോപണമുയർത്തി തന്നെ രാഷ്ട്രീയമായി തകർത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രധാനമന്ത്രി ഫോണിൽ വിളിച്ചു സംസാരിച്ചുവെന്നുമുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യുന്നുവെന്നതിനുള്ള തെളിവാണ് ഇത്തരം ആരോപണങ്ങളെന്നും നിതീഷ് കുമാർ തുറന്നടിച്ചു. പാട്നയിൽ ജെ.ഡി.യു പാർട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാർട്ടികൾ ഏതുതരത്തിലുള്ള പ്രചരണങ്ങൾ നടത്തിയാലും നോട്ട് അസാധുവാക്കൽ നടപടിയിൽ പ്രധാനമന്ത്രിയെ പിന്തുണക്കുന്നുവെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. പിന്തുണയെന്നത് ഒരു തരത്തിലും ബി.ജെ.പിയോട് സഖ്യം കൂടുന്നതിനല്ലെന്നും നിതീഷ് വ്യക്തമാക്കി.
നോട്ട് മാറ്റത്തിൽ നരേന്ദ്രമോദിയെ പിന്തുണച്ച നിതീഷ്കുമാറിെൻറ നടപടിക്കെതിരെ കോൺഗ്രസും ആർ.ജെ.ഡിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നിതീഷ് കുമാറിെൻറ പിന്തുണക്ക് നന്ദിയർപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.