രാഹുലിന്റെ അംഗത്വം വൈകിക്കുന്നത് ഭയന്നിട്ട് –പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കു​ന്നി​ട​ത്തോ​ളം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്റി​ൽ പ്ര​സം​ഗി​ക്കു​ന്ന​ത് ഭ​യ​മാ​ണെ​ന്ന് ക​രു​തേ​ണ്ടി​വ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കു​ന്ന​ത് ലോ​ക്സ​ഭ​യി​ലെ പ്ര​സം​ഗം ത​ട​യാ​ൻ വേ​ണ്ടി​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. രാ​ഹു​ലി​നെ മോ​ദി ഭ​യ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അം​ഗ​ത്വം തി​രി​കെ ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന​തെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വു​ത്തും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നും പ​രി​ഹ​സി​ച്ചു. അം​ഗ​ത്വം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ്റ്റാ​ലി​ൻ, മോ​ദി​യു​ടെ ഭ​യ​മാ​ണ് ഇ​തി​ൽ നി​ന്ന് ത​ട​യു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

കാ​ണാ​ൻ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ സ്പീ​ക്ക​ർ പി​ന്നീ​ട് നി​ല​പാ​ട് മാ​റ്റി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, ഇ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്നും ചോ​ദി​ച്ചു.

മ​ണി​പ്പൂ​ർ ക​ത്തി​യെ​രി​ഞ്ഞി​ട്ടും പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്നി​ല്ലെ​ന്നും മോ​ദി​യെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​യോ​ഗ്യ​നാ​ക്കി​യ വി​ധി സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്ത​തോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന സ​മ​യ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് വി​ധി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ല്ലെ​ന്നു പ​റ​യാ​ൻ അ​വ​ർ​ക്കു ക​ഴി​യി​ല്ല.

മാ​ത്ര​മ​ല്ല, വി​ധി​യു​ടെ ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​പ്പ് ഞ​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ത്തി​ട്ടു​മു​ണ്ട്. അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി‍ സ്പീ​ക്ക​റെ കാ​ണാ​ൻ അ​നു​മ​തി തേ​ടി​യി​രു​ന്നു. അ​നു​മ​തി ന​ൽ​കാ​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു.

പ​ക്ഷേ, കി​ട്ടി​യി​ല്ല. ഇ​തൊ​ക്കെ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്കു മ​ന​സ്സി​ലാ​കും. അ​വ​ര്‍ ബു​ദ്ധി​യു​ള്ള​വ​രാ​ണ്. കാ​ണാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ചൗ​ധ​രി ഇ-​മെ​യി​ലാ​യി​ട്ടും സ്പീ​ഡ് പോ​സ്റ്റാ​യി​ട്ടും നേ​രി​ട്ടും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​ക​ര്‍പ്പ് ന​ൽ​കി. കൂ​ടാ​തെ, അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി സ്പീ​ക്ക​റു​ടെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വി​ന്റെ പ​ക​ര്‍പ്പ് നേ​രി​ട്ടു കൈ​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്റെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ അ​യോ​ഗ്യ​ത​യു​ണ്ടാ​കും.

അ​തു സ്വാ​ഭാ​വി​ക​മാ​ണ്. അ​തു​പോ​ലെ, കീ​ഴ്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത​തോ​ടെ അ​യോ​ഗ്യ​ത സ്വാ​ഭാ​വി​ക​മാ​യും മാ​റു​ക​യും ചെ​യ്യും. അ​താ​യ​ത്, രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ എം.​പി ത​ന്നെ​യാ​ണ്. ഇ​നി അ​തി​ന്റെ സാ​ങ്കേ​തി​ക​മാ​യ ചി​ല ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കാ​നു​ള്ള​ത്. അ​താ​ണ് വൈ​കി​പ്പി​ക്കു​ന്ന​ത്.

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ്പീ​ക്ക​റും കേ​ന്ദ്ര സ​ർ​ക്കാ​റും വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. സൂ​റ​ത്ത് കോ​ട​തി​വി​ധി സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Opposition fearing delay in Rahul's membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.