മുംബൈ: ബി.ജെ.പിക്കും ആർ.എസ്.എസിനും മോദിക്കുമെതിരായ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കേവലം രാഷ്ട്രീയം മാത്രമല്ലെന്നും അത് ജനങ്ങളുടെ വികാരമാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഭരണഘടനയേയും രാജ്യത്തെ മറ്റ് സ്ഥാപനങ്ങളേയും ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ ഭരിക്കുമ്പോൾ ബാരലിന് 130 ഡോളറുണ്ടായിരുന്ന ക്രൂഡ് ഒായിലിെൻറ വില ഇപ്പോൾ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും അതിെൻറ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തിയില്ല. ഫലം ലഭിച്ചത് 20ഒാളം വരുന്ന പണക്കാരുടെ പോക്കറ്റിലേക്കാണ്.
സാധാരണക്കാർക്ക് ഇന്ധന വില വർധനവിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഇന്ധനവില ചരക്കു സേവന നികുതിയിൽ(ജി.എസ്.ടി) ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിൽ താത്പര്യമില്ലെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.