ന്യൂഡൽഹി: ഫലസ്തീൻ ജനതയോട് െഎക്യദാർഢ്യം ഭാവിക്കുകയും ഇസ്രായേലുമായി ചങ്ങാത്തം വിപുലപ്പെടുത്തുകയും ചെയ്യുന്ന മോദിസർക്കാറിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ജറൂസലം പ്രഖ്യാപനം നയതന്ത്ര കുരുക്കായി. എന്നാൽ, ഇസ്രായേലിെൻറ തലസ്ഥാനം ജറൂസലമായി അംഗീകരിച്ച് അമേരിക്കൻ എംബസി ടെൽ അവീവിൽനിന്ന് അങ്ങോട്ടു മാറ്റുമെന്ന ട്രംപിെൻറ നിലപാടിനോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കില്ല.
വിശദമായൊരു പ്രസ്താവനക്ക് ഇന്ത്യ തയാറായിട്ടില്ല. എവിടെയും തൊടാതെയുള്ള പ്രസ്താവനയാണ് ജറൂസലം വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം നടത്തിയത്. ‘‘ഫലസ്തീൻ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സുസ്ഥിരവുമാണ്. ഏതെങ്കിലും മൂന്നാം രാജ്യമല്ല അത് തീരുമാനിക്കുന്നത്, രാജ്യത്തിെൻറ താൽപര്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ് നിലപാട് രൂപപ്പെടുത്തിയത്’’-വിദേശകാര്യ വക്താവ് രവീഷ് കുമാർ നയം വ്യക്തമാക്കിയത് ഇങ്ങനെയാണ്.
ചരിത്രപരമായിത്തന്നെ ഫലസ്തീൻ ജനതയോട് ഇന്ത്യ െഎക്യദാർഢ്യം പ്രകടിപ്പിച്ചു പോരുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിെൻറ തലസ്ഥാനം എന്ന നിലയിലാണ് കിഴക്കൻ ജറൂസലമിനെ ഇന്ത്യ എക്കാലവും കണക്കിലെടുത്തിട്ടുള്ളത്. എന്നാൽ, ഇസ്രായേലിനെ തള്ളിപ്പറഞ്ഞ് ഫലസ്തീനോട് െഎക്യദാർഢ്യം പ്രകടിപ്പിക്കാൻ മോദിസർക്കാർ തയാറല്ല.
ഇന്ത്യ-ഇസ്രായേൽ-അമേരിക്കൻ അച്ചുതണ്ട് കൂടുതൽ ശക്തിപ്പെട്ട കാലമാണ്. അമേരിക്കൻ സമീപനത്തെ അപലപിക്കാൻ പാകത്തിൽ ശക്തമായൊരു നയതന്ത്ര നിലപാട് ഇന്ത്യക്ക് ഉണ്ടായിരുന്ന കാലം മാറി. അതുകൊണ്ട് ഒഴുക്കൻ പ്രസ്താവനക്കപ്പുറം ഇന്ത്യ സുവ്യക്തമായ അഭിപ്രായ പ്രകടനമൊന്നും നടത്താൻ ഇടയില്ല. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ പിന്തുണ ഇക്കൊല്ലം ആദ്യം ഡൽഹിയിലെത്തിയ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
പക്ഷേ, കിഴക്കൻ ജറൂസലമിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇസ്രായേലിനോടുള്ള കടപ്പാടുകൂടി വരുന്നതിെൻറ തെളിവായിരുന്നു അത്. പ്രധാനമന്ത്രി നേരന്ദ്ര മോദി ഇൗ വർഷം ഇസ്രായേൽ സന്ദർശിച്ചത് പരസ്പരബന്ധത്തിെൻറ ആഴം വെളിപ്പെടുത്തി. ഇന്ത്യയിൽനിന്നൊരു പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചത് അതാദ്യമായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്ത വർഷാദ്യം ഇന്ത്യയിൽ വരാനിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.