ന്യൂഡൽഹി: ന്യൂനപക്ഷത്തിെൻറ 20 ശതമാനം വോട്ട് ബാങ്ക് എന്ന രാഷ്്ട്രീയത്തിന് ബി.ജെ.പിയുടെ ഐക്യം ശവക്കുഴി തോണ്ടുമെന്ന വിവാദ പ്രസ്താവനയുമായി ഡൽഹി ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്ര. ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമ െന്നും അരവിന്ദ് കെജ്രിവാളിനെ പോലെ അസദുദ്ദീൻ ഉവൈസിയും ഹനുമാൻ ചാലിസ വായിക്കേണ്ടി വരുമെന്നും കപിൽ ശർമ ട്വീറ്റ് ചെയ്തു.
‘കെജ്‌രിവാൾ ഹനുമാൻ ചാലിസ വായിക്കാൻ തുടങ്ങി. ഇനിമുതൽ ഉവൈസി ഹനുമാൻ ചാലിസ വായിക്കും.
അത് തങ്ങളുടെ ഐക്യത്തിെൻറ ശക്തിയാണ്. തങ്ങൾ ഒരുമിച്ച് നിൽക്കുകയും ഒറ്റശക്തിയായി വോട്ട് ചെയ്യുകയും ചെയ്യും.
നമ്മുടെ ഇതേ ഐക്യം, ‘20 ശതമാനം വോട്ട് ബാങ്കിെൻറ’ വൃത്തികെട്ട രാഷ്ട്രീയത്തിന് ശവക്കുഴി തോണ്ടുമെന്നും കപിൽ മിശ്ര ട്വീറ്റ് ചെയ്തു.
കെജ്രിവാളുമായുള്ള അഭിമുഖത്തിൽ താങ്കൾ ഹനുമാൻ ഭക്തനാണോ എന്ന ചോദ്യത്തിന് ഹനുമാൻ ചാലിസ വായിക്കാറുണ്ടെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു. ഇതാണ് കപിൽ മിശ്ര ആയുധമാക്കിയിരിക്കുന്നത്.
ഡൽഹി മോഡൽ ടൗൺ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ കപിൽ മിശ്ര പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി 48 മണിക്കൂർ പ്രചാരണരംഗത്തുനിന്ന് മാറി നിൽക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. അന്ന് ഡൽഹി തെരുവുകളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുമെന്നും ഡൽഹി ‘മിനി പാകിസ്താൻ’ ആയെന്നുമായിരുന്നു കപിൽ മിശ്രയുടെ വിവാദ പരാമർശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.