കേരളത്തിലെ വിവാദ നിയമം ഞെട്ടിച്ചുവെന്ന് പി. ചിദംബരം

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന നിയമം തന്നെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. രമേശ് ചെന്നിത്തലയെ കേസിൽ പ്രതിയാക്കാനുള്ള നീക്കത്തെയും ചിദംബരം വിമർശിച്ചു. ഇത്തരം നീക്കങ്ങളെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങിനെ പ്രതിരോധിക്കുമെന്നും ചിദംബരം ട്വീറ്റിൽ ചോദിച്ചു.

സൈ​ബ​ർ ഇടങ്ങളിൽ 'കുറ്റകരമായ' പോസ്റ്റ് ഇടുന്നതിന് അഞ്ച് വർഷം തടവ് വിധിക്കുന്ന നിയമം കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്നത് തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

നാല് തവണ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ കേസിലാണ് രമേശ് ചെന്നിത്തലയെ പ്രതിയാക്കാൻ ശ്രമം നടക്കുന്നത് എന്നതും ഞെട്ടിക്കുന്നതാണ്. ഇത്തരം ക്രൂരമായ നീക്കങ്ങളെ പ്രതിരോധിക്കാൻ എന്‍റെ സുഹൃത്തും സി.പി.എം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് എങ്ങിനെ സാധിക്കും? -ചിദംബരം ചോദിച്ചു.


വ്യക്​തിക​ൾക്ക്​ അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അ​ഞ്ച്​ വ​ർ​ഷം വ​രെ ത​ട​വ്​ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും വിധമാണ് കേരള സർക്കാർ പൊലീസ് ആക്ട്​ ഭേ​ദ​ഗ​തി ചെയ്തത്​. ച​ട്ട ഭേ​ദ​ഗ​തിയിൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ഒ​പ്പി​ട്ടതോ​ടെ​​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇതുസംബന്ധിച്ച വിജ്​ഞാപനവും പുറത്തിറങ്ങി. അപകീർത്തി കേസിൽ പൊലീസിന്​ അമിതാധികാരം നൽകുന്ന പൊലീസ്​ ആക്​ട്​ ഭേദഗതിക്കെതിരെ വിമർശനം രൂക്ഷമായിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.