ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ നാടകീയ അറസ്റ്റിനു ശേഷം പി. ചിദംബരത്തെ ചോദ്യംചെയ്തത് അദ്ദേഹം കേ ന്ദ്രമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത അതേ സി.ബി.ഐ ഓഫീസിൽ. 2011 ജൂൺ 30 നാണ് സി.ബി.ഐ ആസ്ഥാന മന്ദിരത്തിൻെറ ഉദ്ഘാടന ചടങ്ങ് നടന്നത്. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരമായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. ഉദ്ഘ ാടനം നിർവഹിച്ചത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ആയിരുന്നു. അറസ്റ്റിനു ശേഷം ചിദംബരത്തെ കൊണ്ടുപോയതും മണിക്കൂറുകളോളം ചോദ്യം ചെയ്തതും രാത്രി താമസിപ്പിച്ചതും ഇതേ കെട്ടിടത്തിലാണ്.
ഭരണനിർവഹണ സംവിധാനത്തിെൻറ ശക്തിയേറിയ തൂണായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുഖ്യ അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് പുതിയ ഇടം ലഭിച്ചതിൽ അഭിമാനം എന്നായിരുന്നു ഉദ്ഘാടന വേളയിൽ ചിദംബരം സന്ദർശക ബുക്കിൽ സ്വന്തം കൈപടയിൽ എഴുതിയിരുന്നത്.
മുഴുവനായി ശീതീകരിച്ച ഒന്നാം നിലയിലെ ലോക്ക് അപ്പ് സ്യൂട്ടുകളിലൊന്നിലാണ് ചിദംബരം കഴിഞ്ഞ രാത്രി ചെലവഴിച്ചത്. അദ്ദേഹം കിടന്നുറങ്ങിയ നമ്പർ മൂന്ന് മുറിയുടെ മുന്നിൽ രണ്ട് സുരക്ഷാ ജീവനക്കാരെയും ഏർപ്പെടുത്തിയിരുന്നു.
ചിദംബരത്തെ സി.ബി.ഐ ഒന്നര മണിക്കൂർ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.