ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ ധനകാര്യ വ കുപ്പ് മന്ത്രി പി. ചിദംബരത്തിെൻറ ആരോഗ്യ നില േമാശമാണെന്ന് കുടുംബം. അസുഖമാണ് ആരോഗ്യനില വഷളാക്കിയത്. ച ിദംബരം കസ്റ്റഡിയിലാവുന്നതിന് മുമ്പുള്ളതിനേക്കാൾ എട്ട് മുതൽ ഒമ്പത് കിലോ വരെ ഭാരം കുറെഞ്ഞന്നും കുടുംബ ം ആരോപിച്ചു.
ജയിലിൽ നൽകുന്ന ചികിത്സയിൽ ഞങ്ങൾ തൃപ്തരല്ല. അദ്ദേഹം ഒരുപാട് സഹിക്കുന്നുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ ഹൈദരാബാദിലെ പ്രശസ്ത ഉദരരോഗ വിദഗ്ധനായ ഡോ. നാഗേശ്വർ റെഡ്ഢിയുടെ അടുത്തെത്തിച്ച് ചികിത്സ നൽകണം. 2016ൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്നതിനാൽ ഡോ. നാഗേശ്വർ റെഡ്ഢിക്ക് ചിദംബരത്തിെൻറ ആരോഗ്യനിലയെ കുറിച്ച് വ്യക്തമായി അറിയാം. റെഡ്ഢിയുടെ ചികിത്സക്ക് ശേഷം അദ്ദേഹത്തിന് നല്ല ആശ്വാസം ലഭിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
നവംബർ എട്ട് മുതൽ മാറ്റി വെച്ച ചിദംബരത്തിെൻറ ജാമ്യ ഹരജിയിൽ ഡൽഹി ഹൈകോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ചിദംബരത്തിെൻറ കുടുംബം കൂട്ടിച്ചേർത്തു. ചിദംബരത്തിെൻറ ജുഡീഷ്യൽ കസ്റ്റഡി നവംബർ 27 വരെ നീട്ടിയിരിക്കുകയാണ്.
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ കഴിഞ്ഞ ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.