ന്യൂഡൽഹി: പത്മ പുരസ്കാരത്തിെൻറ നിറവിൽ ഏഴു മലയാളികൾ. റിപ്പബ്ലിക് ദിനത്തോടനു ബന്ധിച്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പത്മവിഭൂഷണിന് അർഹരായ ഏഴുപേരിൽ മ ലയാളികളില്ല. ആത്മീയ വിഭാഗത്തിൽ തിരുവനന്തപുരം സ്വേദശിയായ ശ്രീ. എം (മുംതാസ് അലി ഖാ ൻ), പൊതു ഭരണ വിഭാഗത്തിൽ ലോ കമീഷൻ മുൻ അംഗം എൻ.ആർ. മാധവ മേനോൻ എന്നിവരാണ് പത്മഭൂഷ ണ് അർഹരായ മലയാളികൾ. മാധവ മേനോന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
മുൻ കേന്ദ്ര മന്ത്രിമാരായ ജോർജ് ഫെർണാണ്ടസ്, അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവ ർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഈയിടെ അന്തരിച്ച ഉഡുപ്പി പ േജാവർ മഠാധിപതി വിശ്വതീർഥ സ്വാമിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യ ാപിച്ചിട്ടുണ്ട്. മൊറീഷ്യസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായിരുന്ന അനിരുദ്ധ് ജഗന ്നാഥിനും പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്.ബോക്സിങ് താരം എം.സി. മേരികോം പത്മവിഭ ൂഷണിനും ബാഡ്മിൻറൺ താരം പി.വി. സിന്ധു പത്മ ഭൂഷണിനും അർഹരായി.
പത്മശ്രീക്ക് അർഹ രായ 118 പേരിൽ അഞ്ചു മലയാളികളാണുള്ളത്. എം.കെ. കുഞ്ഞോൾ (സാമൂഹിക പ്രവർത്തനം), കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ (സയൻസ്- എൻജിനീയറിങ്), എൻ. ചന്ദ്രശേഖരൻ നായർ (സാഹിത്യം-വിദ്യാഭ്യാസം), മൂഴിക്കൽ പങ്കജാക്ഷി (കല- നോക്കുവിദ്യാ പാവകളി) എന്നിവരാണ് കേരളത്തിൽനിന്ന് പത്മശ്രീ നേടിയവർ. അരുണാചൽ പ്രദേശിലേക്ക് ചേക്കേറിയ മലയാളി സത്യനാരായണൻ മുണ്ടയൂർ സാമൂഹിക പ്രവർത്തനത്തിൽ പത്മശ്രീക്ക് അർഹനായി.
മൂന്നു മലയാളി സൈനികർക്ക് അതിവിശിഷ്ട സേവാ പുരസ്കാരം
ന്യൂഡല്‍ഹി: മൂന്നു മലയാളി സൈനികർ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ പുരസ്കാരത്തിന് അർഹരായി. മേജര്‍ ജനറല്‍ ജോണ്സണ് പി. മാത്യു, മേജര്‍ ജനറല്‍ പി. ഗോപാലകൃഷ്ണ മേനോന്, മേജര്‍ ജനറല്‍ പ്രദീപ് ചന്ദ്രന് നായര്‍ എന്നിവർക്കാണ് അതിവിശിഷ്ട സേവാ പുരസ്കാരം.
മേജര്‍ സി. പ്രവീണ്‍ കുമാര്‍, മേജര്‍ രാഹുല്‍ ബാലമോഹന്, മേജര്‍ അജയ് കുമാര്‍, ക്യാപ്റ്റന്‍ രഞ്ജിത് കുമാര്‍, ലാന്‍സ് നായിക് അനില്‍ കുമാര്‍, സിപോയി വിനോദ് കുമാര്‍ എന്നിവർക്ക് ധീരതക്കുള്ള സേനാ പുരസ്കാരവും ലഭിച്ചു.
വിശിഷ്ട സേവനത്തിന് ഒളിമ്പ്യൻ സുബേദാര്‍ ജിന്സണ് ജോണ്സണ്, കേണല്‍ സഞ്ജു മാത്യു, ലഫ്. കേണല്‍ ബിശ്വാസ് രാമചന്ദ്രന് നമ്പ്യാര്‍, ബ്രിഗേഡിയര്‍ രാമന്‍കുട്ടി പ്രേംരാജ്, ബ്രിഗേഡിയര്‍ മനീഷ് കുമാര്‍, ബ്രിഗേഡിയര്‍ രമേശ് ബാലന്, കേണല്‍ അക്ഷന്‍ ചന്ദ്രന്, കേണല്‍ അജയ് കുമാര്‍ തുടങ്ങിയവരും അർഹരായി. കശ്മീരിൽ തീവ്രവാദി ആക്രമണത്തിനിടെ കൊല്ലപ്പെട്ട നായിബ് സുബേദാര്‍ സോംബീര്‍, ലഫ്. കേണല്‍ ജ്യോതി ലാമ, മേജര്‍ കോൻജങ്ബം ബിജേന്ദ്ര സിങ്, നായിബ് സുബേദാര്‍ നരേന്ദ്ര സിങ്, നായിക് നരേശ് കുമാര്‍, സിപോയി കര്മദിയോ ഓറോണ്‍ എന്നിവർ ശൗര്യചക്ര പുരസ്കാരത്തിന് അര്‍ഹരായി.
വായുസേന വിഭാഗത്തിൽ വിശിഷ്ട സേവാ പുരസ്കാരത്തിന് വിങ് കമാൻഡർ അച്ചിൻ പിള്ളയും അർഹനായി. സേനാ മെഡലിന് 312 പേരാണ് അർഹരായത്. പരമ വിശിഷ്ട സേവാ മെഡല്‍ (19), ഉത്തം യുദ്ധസേവ മെഡല്‍ (നാല്), അതിവിശിഷ്ട സേവാ മെഡല്‍ (32), ശൗര്യചക്ര (ആറ്), ധീരതക്കുള്ള യുദ്ധസേനാ മെഡല്‍ (12), ധീരതക്കുള്ള സേനാ മെഡല്‍ (111), സ്തുത്യര്‍ഹ സേവനത്തിനുള്ള സേനാ മെഡല്‍ (36), വിശിഷ്ട സേവാ മെഡല്‍ (76) ഓപറേഷന് രക്ഷക് (15) എന്നീ വിഭാഗങ്ങളിലായാണ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴു മലയാളി ജയിൽ ഉദ്യോഗസ്ഥർക്ക് പുരസ്കാരം
ന്യൂഡൽഹി: ജയിൽ സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവന പുരസ്കാരത്തിന് രണ്ട് മലയാളികടക്കം ആറുപേർക്കും സ്തുത്യർഹ സേവനത്തിനുള്ള അവാർഡ് അഞ്ചു മലയാളികളടക്കം 29 പേർക്കും ലഭിച്ചു.
വിശിഷ്ട സേവനത്തിന് തിരുവനന്തപുരം ജില്ല ജയിൽ സൂപ്രണ്ട് ഡി. സത്യരാജ്, കോഴിക്കോട് സ്പെഷൽ സബ് ജയിലിലെ അസി. സൂപ്രണ്ട് ഇ. കൃഷ്ണദാസ് എന്നിവരാണ് അവാർഡിന് അർഹരായത്. സ്തുത്യർഹ സേവന അവാർഡ് വിഭാഗത്തിൽ എസ്. സേന്താഷ് (ജയിൽ ഡി.െഎ.ജി, സൗത്ത് സോൺ, തിരുവനന്തപുരം), പി. അനിൽകുമാർ (മാവേലിക്കര സ്പെഷൽ സബ് ജയിൽ സൂപ്രണ്ട്), കെ.വി. ജഗദീഷൻ (എറണാകുളം ജില്ല ജയിൽ സൂപ്രണ്ട്), കെ.എ. ബാബു (എറണാകുളം ജില്ല ജയിൽ അസി. സൂപ്രണ്ട്), കെ.വി. രവീന്ദ്രൻ (കണ്ണൂർ സബ് ജയിൽ അസി. സൂപ്രണ്ട്) എന്നിവരും അർഹരായി.
ഇ.പി. ഫിറോസിന് മരണാനന്തരം, സർവോത്തം ജീവൻരക്ഷാ പതക്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് കേരളത്തിൽനിന്ന് മാസ്റ്റർ ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻരക്ഷാ പതക്. ജീവൻ ആൻറണി, കെ. സരിത, എൻ.എം. കമൽദേവ്, വി.പി. ശമ്മാസ് എന്നിവർക്ക് ഉത്തം ജീവൻരക്ഷാ പതക് അവാർഡും പി.പി. അഞ്ചൽ, അശുതോഷ് ശർമ എന്നിവർക്ക് ജിവൻരക്ഷാ പതക് അവാർഡും ലഭിച്ചു.
ഫയർഫോഴ്സ് അവാർഡ്
ന്യൂഡൽഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർഫോഴ്സ് അവാർഡ് കേരളത്തിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർമാരായ ഡി. ബലറാം ബാബു, പി.എസ്. ശ്രീകിഷോർ എന്നിവരും സ്തുത്യർഹസേവനത്തിന് സ്റ്റേഷൻ ഓഫിസർ പി. അജിത്ത്കുമാർ, ലീഡിങ് ഫയർമാൻ എ.വി. അയൂബ് ഖാൻ എന്നിവരും അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.