അമൃത്‌സറിൽ പാക് ഡ്രോൺ സുരക്ഷാസേന വെടിവെച്ചു വീഴ്ത്തി

അമൃത്‌സർ: പഞ്ചാബിൽ അതിർത്തി മേഖലയിൽ പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചു വീഴ്ത്തി. അമൃത്‌സർറിലെ ചഹാപൂരിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഡ്രോണിന്‍റെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് വെടിയുതിർക്കുകയയായിരുന്നെന്ന് അധികൃതർ അറിയിച്ചു.

ഡ്രോണുപയോഗിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 3.11 കിലോ മയക്കുമരുന്ന് ഡ്രോണിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കേടുപാടുകൾ പറ്റിയ ഹെക്സാകോപ്റ്ററും സേന കണ്ടെത്തിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് മറ്റൊരു പാക് ഡ്രോണും ഇതേസ്ഥലത്ത് വെച്ച് സുരക്ഷസേന വെടിവെച്ച് വീഴ്ത്തിയിരുന്നു.

Tags:    
News Summary - Pak drone shot down by BSF in Amritsar as crackdown on terror activities continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.