അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; പുലർച്ചെ വരെ വെടിവെപ്പ് നടന്നതായി ബി.എസ്.എഫ്

ജമ്മു: ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും പാകിസ്താൻ സൈന്യത്തിന്‍റെ പ്രകോപനം. പുലർച്ചെ മൂന്നു മണി വരെ പാക് സൈന്യം വെടിവെപ്പ് നടത്തിയതായി ബി.എസ്.എഫ് പി.ആർ.ഒ അറിയിച്ചു. അർനിയ കൂടാതെ അർണിയ, സുച്ച്ഗഡ്, സിയ, ജബോവൽ, ത്രെവ എന്നീ അഞ്ച് ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമാക്കി മോട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ പ്രകോപനമൊന്നുമില്ലാതെ വെടിയുതിർത്തത്. ജമ്മു ആർ.എസ് പുരയിലെ അർനിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന ഇന്ത്യൻ പോസ്റ്റിനു നേരെയാണ് വെടിയുതിർത്തത്. തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകി.

പാക് സൈന്യത്തിന്‍റെ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജവാൻ ജമ്മുവിലെ ജി.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 17ന് സമാന രീതിയിൽ, ഇതേ സ്ഥലത്ത് പാക് സേന നടത്തിയ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫുകാർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, ജ​മ്മു-​ക​ശ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ർ​ത്ത സു​ര​ക്ഷ സേ​ന, അ​ഞ്ച് തീ​വ്ര​വാ​ദി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി. മ​ക്ച്ചി​ൽ സെ​ക്ട​റി​ൽ സൈ​ന്യ​വും ജ​മ്മു-​ക​ശ്മീ​ർ പൊ​ലീ​സും ചേ​ർ​ന്നാ​ണ് സം​യു​ക്ത ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ആ​ദ്യം ര​ണ്ടു ​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ണ്ടും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തോ​ടെ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ കൂ​ടി സു​ര​ക്ഷ സേ​ന കൊ​ല​പ്പെ​ടു​ത്തി.

കു​പ്‌​വാ​ര പൊ​ലീ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​നാ​യി​രു​ന്നു തീ​വ്ര​വാ​ദി​ക​ളു​ടെ ശ്ര​മം. കൂ​ടു​ത​ൽ ഭീകരർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി സൂ​ച​ന​യു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​ത്ത് സൈ​ന്യം തി​ര​ച്ചി​ൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Pak provocation on the border again; BSF said that the firing continued till dawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.